ചണ്ഡിഗഡ്: ഗോള്‍ഫ് ക്ലബ്ബില്‍ കളിക്കിടെ തല്ലുണ്ടാക്കിയതിന്റെ പേരില്‍ ഇന്ത്യന്‍ അത്ലറ്റിക്സിലെ ഇതിഹാസ താരം മില്‍ഖാ സിങ്ങടക്കം മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.കോണ്‍ഗ്രസ് എംഎല്‍എ രണ്‍ദീപ് നബ, റിട്ടയേര്‍ഡ് കേണല്‍ വിജയ് സിങ്ങ് സന്ധു എന്നിവരാണ് മറ്റു പ്രതികള്‍. ശരീരത്തില്‍ മുറിവേല്‍പ്പിക്കുക ഭീഷണി മുഴക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
എന്നാല്‍ തെറ്റുകാരനല്ലെങ്കിലും പ്രശ്നം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ച തനിക്കെതിരേ പോലീസ് കേസെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും മില്‍ഖ പറഞ്ഞു. നമ്മള് നാലു പേര് കളിക്കുകയായിരുന്നു. ഇതിനിടെ ഒരു നീക്കം തനിക്കു കൈമാറാന്‍ സന്ധു രണ്‍ദീപിനോട് ആവശ്യപ്പെട്ടു.
സന്ദീപ് ആവശ്യം തള്ളിക്കളഞ്ഞു. എന്നാല്‍ കേണല്‍ ഷോട്ടെടുത്തു. പിന്നെ ഷോട്ടിനു തയാറെടുത്ത സന്ദീപ് കേണലിനോട് തന്റെ ദേഹം മുറിയുമെന്നും അതിനാല്‍ നീങ്ങി നില്‍ക്കണമെന്നും നിര്‍ദേശിച്ചു.
എന്നാല്‍ രണ്‍ദീപിനെ പിടിച്ചു തള്ളിയ സ ന്ധു ഗോ ള്‍ഫ് സ്റ്റിക് കൊണ്ട് തല്ലി. നീ ഷോട്ടെടുക്കുന്നതു എ നിക്കു കാണണമെന്നു വെ ല്ലുവിളിയും നടത്തി.
അതുപിന്നെ തമ്മില്‍തല്ലില്‍ കലാശിച്ചു, മില്‍ഖ പറഞ്ഞു. സംഘര്‍ഷത്തില്‍ പരുക്കേറ്റ സന്ധുവിനെയും സന്ദീപിനെയും ആശുപത്രിയില്‍ പ്രവേശിപ്പിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: