ഈശ്വരന്റെ മുന്നില്‍ ഗൃഹസ്ഥനും ബ്രഹ്മചാരിയുമില്ല. അവിടുന്ന് മനസ്സാണ് നോക്കുന്നത്. ഗൃഹത്തിലിരുന്നുകൊണ്ട് തന്നെ ശരിയായ ആദ്ധ്യാത്മികജീവിതം നയിക്കാന്‍ കഴിയും. ആത്മാനന്ദം അനുഭവിക്കാന്‍ സാധിക്കും. എന്നാല്‍ മനസ് സദാ ഈശ്വരനിലായിരിക്കും. ജീവിതത്തില്‍ ആനന്ദം നിഷ്പ്രയാസം നേടുവാന്‍ സാധിക്കും. പക്ഷി ഇരതേടിപ്പോകുമ്പോഴും ശ്രദ്ധ കൂട്ടിലിരിക്കുന്ന കുഞ്ഞിലായിരിക്കും. അതുപോലെ മനസിനെ ഈശ്വരനില്വച്ചുകൊണ്ടുവേണം പ്രവൃത്തികള്‍ ചെയ്യാന്‍. ഈശ്വരനിലോ ഗുരുവിലോ സമര്‍പ്പണം ഉണ്ടാവുക എന്നതാണ് പ്രധാനം. അത് നേടിക്കഴിഞ്ഞാല്‍ ഗൃഹസ്ഥനായാലും ലക്ഷ്യപ്രാപ്തി വിദൂരമല്ല.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: