കൊഹിമ: വാഹനത്തില്‍ ആയുധവും പണവും കടത്തിയ നാഗാലാന്‍ഡ് ആഭ്യന്തരമന്ത്രി ഇംകോഗ് എല്‍ ഇംചെന്നിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വോഖ ജില്ലയിലാണ് സംഭവം. ഒരു കോടി രൂപയും വെടിക്കോപ്പുകളുമാണ് പിടിച്ചെടുത്തത്. ആസാം പേഴ്സണല്‍ റൈഫിള്‍സ് നടത്തിയ റെയ്ഡിലാണ് മന്ത്രിയെ കസ്റ്റഡിയിലെടുത്തത്.
ഇംചെന്നിനെ ജില്ലാ അഡ്മിനിസ്ട്രേറ്റര്‍ക്ക് മുമ്പില്‍ ഹാജരാക്കിയതാണ് വിവരം. കൊഹിമയില്‍ നിന്നും മൊക്കോക്ക്ചംഗ് ജില്ലയിലെ തന്റെ നിയോജകമണ്ഡലമായ കോറിഡംഗയിലേക്ക് പോകുകയായിരുന്നു ഇംചെന്‍. അസം റൈഫിള്‍സ് പോലീസാണ് ഇംചെന്നിന്റെ വാഹനത്തില്‍ നിന്ന് ആയുധങ്ങളും പണവും കണ്ടെടുത്തത്.
കോറിഡംഗയില് നിന്ന് നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് ഇംചെന്‍ നിയമസഭയിലെത്തിയത്. വരുന്ന 23ന് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് അതീവജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇലക്ഷന് കമ്മീഷന് നിയോഗിച്ച സംഘം ഫെബ്രുവരി 16ന് നാഗലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയുടെ കൈയ്യില്‍ നിന്നും ഒരു കോടി രൂപ കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: