ന്യൂദല്‍ഹി: ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റാ വെസ്റ്റ്ലാന്‍ഡുമായുള്ള കോപ്ടര്‍ കരാര്‍ ഇന്ത്യ റദ്ദാക്കുമ്പോള്‍ നേട്ടം കൊയ്യുന്നത് റഷ്യ. വിശിഷ്ടവ്യക്തികള്‍ക്കായുള്ള കോപ്ടറുകള്‍ ഇന്ത്യ ഇനി റഷ്യയില്‍നിന്ന് വാങ്ങും.
ഇറ്റാലിയന്‍ കമ്പനിയുമായുള്ള 3600 കോടിയുടെ കരാര്‍ റദ്ദാക്കാന്‍ പ്രതിരോധ മന്ത്രാലയം നടപടി തുടങ്ങിക്കഴിഞ്ഞു. അഴിമതി തെളിഞ്ഞ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കാതെ മാര്‍ഗമില്ലാത്ത അവസ്ഥയാണ്.
റഷ്യയുടെ മിഗ്-8 വിമാനങ്ങളായിരുന്നു ഇതേവരെ അതിവിശിഷ്ട വ്യക്തികളുടെ യാത്രക്ക് ഇന്ത്യ ഉപയോഗിച്ചിരുന്നത്. പ്രതികൂല കാലാവസ്ഥയിലും രാത്രിയാത്രക്ക് പ്രയാസം ഉണ്ടായപ്പോഴാണ് പുതിയത് വാങ്ങാന്‍ ആലോചിച്ചത്. അത് വിവാദമായ സാഹചര്യത്തില്‍ മിഗ്-8 ഉല്പാദകരുടെ തന്നെ മിഗ്-17 ന്റെ പുതിയ ഇനം കോപ്ടറുകള്‍ വാങ്ങാനാണ് നീക്കം. ആഗോള ടെണ്ടര്‍ വിളിച്ച് പുതിയ കമ്പനികളെകണ്ടെത്തി വിമാനം വാങ്ങുന്നതിന് 8 വര്‍ഷമെങ്കിലും കാലതാമസം ഉണ്ടാകും. എന്നാല്‍ റഷ്യന്‍ കമ്പനിയില്‍നിന്ന് ഇപ്പോള്‍ തന്നെ വിമാനങ്ങള്‍ വാങ്ങുന്നതിനാല്‍ അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ പുതിയതിന് ഓര്‍ഡര്‍ നല്കിയാല് മതി.
ഇറ്റാലിയന്‍ കോപ്ടറുകള്‍ എത്താന്‍ കാലതാമസം ഉണ്ടായതിനെത്തുടര്‍ന്ന് വിവിഐപി സുരക്ഷക്കുള്ള മിഗ്-8 കോപ്ടറുകള്‍ അറ്റകുറ്റപ്പണി തീര്‍ത്ത് 2009 ല്‍ പുതുക്കിയിരുന്നു. ഇവ പരാമവധി അടുത്തവര്ഷംവരെയേ ഒാടിക്കാനാകൂ എന്നാണ് വ്യോമസേനാ അധികൃതര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ കാലതാമസം കൂടാതെ പുതിയ കോപ്ടറുകള്‍ വാങ്ങണം.
80 മിഗ്-17 കോപ്ടറുകള്ക്കായി 7700 കോടിയുടെ ഓര്‍ഡര്‍ ഇന്ത്യ 2008 ല്‍ റഷ്യക്ക് നല്‍കിയിരുന്നു. പിന്നീട് 59 എണ്ണത്തിനുകൂടി (5500 കോടി) ഓര്‍ഡര്‍ നല്കി. ഇതിന്റെ തുടര്‍ച്ച എന്ന നിലയില്‍ വിവിഐപി സുരക്ഷക്കുള്ള 14 കോപ്ടറിങ്കൂടി ഓര്‍ഡര്‍ നല്‍കാനാണ് ആലോചന.
മിഗ്-17 വിമാനങ്ങള്‍ വാങ്ങിയശേഷം വിവിഐപി യാത്രയുടെ പാകത്തിന് ഇന്ത്യയില്‍ അറ്റകുറ്റപ്പണി നടത്തി പദവി ഉയര്‍ത്താന്‍ കഴിയും. മിഗ്-8 ന് ചെയ്തതുപോലെ.
- പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: