പാലക്കാട്: സംസ്ഥാനത്തെ പലയിടങ്ങളും മഴനിഴല്‍ പ്രദേശങ്ങളായി മാറുന്നുവെന്ന് സൂചന. സംസ്ഥാനത്ത് ലഭിച്ച മഴ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കുറവായിരുന്നു. ഇതുമൂലംരൂക്ഷമായ ചൂടും കാറ്റും വരള്‍ച്ചയുമാണ് സംസ്ഥാനവും പ്രത്യേകിച്ച് പാലക്കാടും നേരിടുന്നത്.
വരണ്ടകാറ്റാണ് പാലക്കാടിന്റെ പ്രത്യേകത. ഇത്തരമൊരുകാറ്റ് സംസ്ഥാനത്തെ മറ്റൊരു ജില്ലക്കും അവകാശപ്പെടാനില്ലതാനും. കേരളത്തിന്റെ മഴലഭ്യതയില്‍ നിര്‍ണ്ണായക സ്ഥാനമാണ് ഈ കാറ്റിനുള്ളത്. എന്നാല്‍ കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച് പുറത്തുവന്ന അവലോകന റിപ്പോര്‍ട്ടില്‍ വരണ്ട കാറ്റില്‍ തീപിടിക്കുന്നത് മഴനിഴല്‍ പ്രദേശമായി മാറുന്നതിന്റെ സൂചനയാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ നെറ്റ്വര്‍ക്ക് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ചസിന്റെ അസസ്മെന്റ് റിപ്പോര്‍ട്ടിലാണ് ശാസ്ത്രജ്ഞര്‍ പ്രസ്തുത സൂചന നല്‍കുന്നത്.
ഈര്‍പ്പത്തിന്റെ സാന്നിധ്യമില്ലാതെ വീശുന്ന പാലക്കാടന്‍ കാറ്റ് വേനല്‍മഴയെ കാര്യമായി സ്വാധീനിച്ചിരുന്നു. പക്ഷേ പശ്ചിമഘട്ട മലനിരകളിലെ വന്‍ മരങ്ങള്‍ ദിനംതോറുമെന്നവണ്ണം നശിപ്പിക്കപ്പെടുന്നത് താപനിലയെ വര്‍ധിപ്പിക്കുന്നതായാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതായത് പാലക്കാടന്‍ കാറ്റ് മരുഭൂമിയില്‍ വീശുന്ന ഉഷ്ണക്കാറ്റിന്റെ അവസ്ഥയില്‍ എത്തിക്കഴിഞ്ഞു.
പശ്ചിമഘട്ട മലനിരകളെ സംരക്ഷിച്ചില്ലെങ്കില്‍ പാലക്കാട് മരുഭൂമിയായി മാറാന്‍ ഏറെ താമസമുണ്ടാകില്ല. പുല്‍ക്കാടുകള്‍ മാത്രമല്ല പച്ചമരങ്ങള് വരെ കത്തുന്ന അവസ്ഥ ഇതിന്റെ സൂചനയാണ്. ട്രോപ്പിക്കല്‍ മെറ്റോളജി വകുപ്പിന്റെ നിരീക്ഷണമാണിത്.
തമിഴ്നാടിനോടു ചേര്‍ന്നു കിടക്കുന്ന പാലക്കാടിന്റെ കിഴക്കന്‍ മേഖലയായ ചിറ്റൂരില്‍ വന്‍തോതില്‍ ജലചൂഷണം നടക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയിതുവരെ ഉണ്ടായിട്ടില്ല,
തെങ്ങിന്‍തോപ്പിലെ അമിതജല ഉപയോഗവും നിയന്ത്രിക്കണമെന്ന് സംസ്ഥാന ജിയോളജി വകുപ്പും കൃഷിവകുപ്പും അറിയിച്ചിട്ടും ഇക്കാര്യത്തില്‍ ഒരടിയും മുന്നോട്ടുപോയിട്ടില്ല.
ജില്ലയില്‍ എട്ടു ഡാമുകളുണ്ടായിട്ടും ഇതുവരെ കണ്ടിട്ടില്ലാത്ത രൂക്ഷമായ വരള്‍ച്ചയാണ് ഇപ്പോള്‍ ജില്ലനേരിടുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: