ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്സല് ഗുരുവിന്റെ വധശിക്ഷയുടെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. മൊബെയില്‍ ഇന്റര്‍നെറ്റ് ഉപയോഗങ്ങളുടെ വിലക്കും നീക്കിയിട്ടുണ്ട്.
ഫെബ്രുവരി ഒമ്പതിനാണ് അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത്. പിന്നാലെ കാശ്മീര്‍ താഴ്വരയിലെ പത്ത് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, അഫ്സല് ഗുരുവിനെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ച് ഹുറിയത്ത് കോണ്‍ഫറന്‍സ് നടത്തുന്ന ഹര്‍ത്താല്‍ താഴ്വരയിലെ ജനജീവിതത്തെ ബാധിച്ചു.
വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. പൊതു വാഹനങ്ങള്‍ സര്‍വിസ് നടത്തിയില്ല. സ്വ കാര്യവാഹനങ്ങള് ചെറിയ തോതില്‍ നിരത്തിലറങ്ങി. സ്ഥിതിഗതികള്‍ ശാന്തമാണെന്നും താഴ്വരയില് ഒരിടത്തും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: