കൊച്ചി: കല്യാണ്‍ സില്‍ക്സിന്റെ എല്ലാ ഷോറൂമുകളിലും കോട്ടണ്‍ മേള ഒരുക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോട്ടണ്‍ മേളയാണ് കല്യാണ്‍ സില്‍ക്സിന്റെ ഷോറൂമുകളില്‍ ഒരുക്കുന്നത്. ദ ടോള്‍ ഇന്ത്യന്‍ കോട്ടണ്‍ ട്രീ എന്ന് പേരിട്ടിരിക്കുന്ന ഈ കോട്ടണ്‍ മേളയിലൂടെ ഇന്ത്യയിലെ അഞ്ഞൂറിലേറെ ഗ്രാമങ്ങളില്‍ നിന്നുള്ള കോട്ടണ്‍ തുണിത്തരങ്ങളാണ് എത്തുന്നത്.
ഇന്ത്യയിലെ പല ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നും കല്യാണ്‍ സില്‍ക്സ് നേരിട്ട് ശേഖരിച്ച വിപുലമായ വസ്ത്രശേഖരമാണ് വില്പനയ്ക്കും പ്രദര്‍ശനത്തിനുമായി എത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിപരീതമായി പ്രകൃതി ദത്തമായ ശ്രേണികള്‍ക്കാണ് ഇത്തവണ ഊന്നല്‍ നല്‍കുന്നത്. പ്രകൃതിദത്ത നാരുകളാല്‍ നിര്‍മിതമായ പുത്തന്‍ റേയ്ഞ്ചുകളായിരിക്കും ദ ടോള്‍ ഇന്ത്യന്‍ കോട്ടണ്‍ ട്രീയിലൂടെ ഉപഭോക്താക്കളുടെ കൈയില്‍ എത്തുന്നത്.
ബാംബൂ കോട്ടണ്‍, സൂപ്പര്‍നെറ്റ് കോട്ടണ്‍, കോട്ട്ലിനന് കോട്ടണ്‍ എന്നിവയുടെ ഏറ്റവും പുതിയ വര്‍ണങ്ങളും ഡിസൈനുകളും ഈ കോട്ടണ്‍ മേളയുടെ സവിശേഷതയാണ്. എര്‍ത്തി ടോണ്‍സ്, ഐസ്ക്രീം കളേഴ്സ്, വാട്ടര്‍ കളേഴ്സ്, പേസ്റ്റല്‍ ഷേഡ്സ്, വെജിറ്റബിള്‍ കളേഴ്സ്, പോപ്പിന്‍സ് ഷേഡ്സ് തുടങ്ങി വ്യത്യസ്ത നിറങ്ങളില്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ലഭ്യമാകും. സില്‍ക്ക് കോട്ടണ്‍, മണിപ്പൂരി കോട്ടണ്‍, മൂംഗാ കോട്ടണ്‍, മസ്ലിന് കോട്ടണ്‍ തുടങ്ങിയവയുടെ നൂറിലധികം എക്സ്ക്ലുസീവ് റേയ്ഞ്ചുകള്‍ കോട്ടണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കോട്ടണ്‍ മേള വ്യത്യസ്തവും വിപുലവുമാക്കുവാന് ഇന്ത്യയിലെ അഞ്ഞൂറിലേറെ ഗ്രാമങ്ങളിലെ കലാകാരന്മാര് കഴിഞ്ഞ മൂന്ന് മാസമായി പ്രവര്‍ത്തിക്കുകയാണെന്നും അതുകൊണ്ട് തന്നെ ദ ടോള്‍ ഇന്ത്യന്‍ കോട്ടണ്‍ ട്രീ വേറിട്ട അനുഭവമായിരിക്കും നല്‍കുകയെന്നും ടി.എസ്.പട്ടാഭിരാമന് പറഞ്ഞു. കോട്ടണ്‍ സാരികള്‍ക്ക് പുറമെ റെഡിമെയ്ഡ് ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, കിഡ്സ് വെയര്‍, മെന്‍സ് വെയര്‍ എന്നിവയുടെ ഏറ്റവും പുതിയ ശ്രേണികളും കല്യാണ്‍ സില്‍ക്സ് ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: