കൊല്‍ക്കത്ത: മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ 26 ശതമാനത്തിലധികം പലിശ നിരക്ക് ഈടാക്കരുതെന്ന് ആര്‍ബിഐ. 26 ശതമാനത്തില്‍ അധികം പലിശ ഈടാക്കുന്നത് ചൂഷണമാണെന്നും ഒരു വ്യക്തിയെ ചൂഷണം ചെയ്യുന്നില്ലെങ്കില്‍ ഇത് മിതമായ നിരക്കാണെന്നും ആര്‍ബിഐ പറയുന്നു. അതിനാല്‍ തന്നെ 26 ശതമാനമെന്നത് നിശ്ചിത നിരക്കാണെന്നും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ കെ.സി.ചക്രബര്‍ത്തി വ്യക്തമാക്കി.
രാജ്യത്ത് ബാങ്കിംഗ് സമ്പ്രദായം കാര്യക്ഷമമല്ലാത്ത സാഹചര്യത്തില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പ്രസക്തി ഏറെയാണെന്ന് ചക്രബര്‍ത്തി അഭിപ്രായപ്പെട്ടു. അടുത്ത 20 വര്‍ഷത്തേക്ക് ഇത് നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതികള്‍ മനസ്സിലാക്കാതെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനത്തിന്റെ പരിധി ഉയര്‍ത്തരുതെന്നും ചക്രബര്‍ത്തി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: