കൊല്ലം: ജില്ലയിലുടനീളം മത തീവ്രാവാദ പ്രസ്ഥാനങ്ങള്‍ വര്‍ഗീയ സംഘര്‍ഷത്തിന് പരിശ്രമിക്കുന്നതായി സൂചന. കഴിഞ്ഞദിവസം മാമൂട്ടില്‍കടവ് തേവര്‍കാവ് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം ഉണ്ടായ അതിക്രമങ്ങള്‍ ഇതിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ ശക്തികുളങ്ങര ക്ഷേത്രോത്സവ ദിവസം ആയുധങ്ങളുമായെത്തി അക്രമം നടത്താനുള്ള ശ്രമം നടന്നിരുന്നു.
കുമരംചിറയില്‍ കഴിഞ്ഞമാസം നടന്ന അക്രമങ്ങള്‍ക്ക് സമാനമായ രീതിയിലാണ് മാമൂട്ടില്‍കടവിലും പ്രശ്നങ്ങള്‍ ഉണ്ടായത്. നബിദിനാഘോഷങ്ങളുടെ ഭാഗമായി നിരത്തുകള്‍ക്ക് കുറുകെ വലിച്ചുകെട്ടിയിരുന്ന തോരണങ്ങള്‍ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് ഇടപെട്ട് നീക്കം ചെയ്തിരുന്നു.പിന്നീട് ഡിവൈഎഫ്‌ഐയുടെ കൊടികളുമായാണ് ഈ അക്രമിസംഘം നിരത്തിലിറങ്ങിയത്. ഇതേ രീതിയില്‍ തന്നെയായിരുന്നു കുമരന്‍ചിറയിലും സംഘര്‍ഷം നടന്നത്. ഹിന്ദു സംഘടനകളുടെ കൊടികളും പ്രചരണ ബോര്‍ഡുകളും നശിപ്പിച്ച് പ്രകോപനം സൃഷ്ടിക്കാനാണ് പരിശ്രമം നടക്കുന്നത്. പട്ടാഴിയില്‍ കൊടികളും ബോര്‍ഡുകളും അറുത്തെടുത്ത് ക്ഷേത്രച്ചിറയില്‍ തള്ളിയായിരുന്നു പ്രകോപനം. ആശാന്‍മുക്കിലെ വലിയകാവ് ക്ഷേത്രം, കുന്നുമഴികത്ത് ഭദ്രാദേവീ ക്ഷേത്രം, ആയിരവില്ലിക്കാവ്, പെരുവിലഴികത്ത് ജംഗ്ഷന്‍ എന്നിവിടങ്ങളിലെല്ലാം ആസൂത്രിതമായ അക്രമങ്ങളാണ് നടന്നത്.
എല്ലായിടത്തും കാവിക്കൊടികള്‍ നശിപ്പിക്കപ്പെടുകയായിരുന്നു. മാമ്പുഴ ഇണ്ടിളയപ്പന്‍ ക്ഷേത്രം, കേരളപുരം പൂജപ്പുര ക്ഷേത്രം, കുമരംചിറ ക്ഷേത്രം, ഇടവട്ടം ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം സംഘര്‍ഷത്തിന് ശ്രമം നടന്നിരുന്നു. ഉത്സവകാലം പ്രമാണിച്ച് ക്ഷേത്രസങ്കേതങ്ങള്‍ ഒരുങ്ങുമ്പോള്‍ തന്നെയാണ് ഇത്തരം നീക്കങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ പോലീസ് ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായാണ് പരിഗണിക്കുന്നത്. പട്ടാഴിയില്‍ കോണ്‍ഗ്രസും മാമൂട്ടില്‍കടവില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മതഭീകര സംഘടനകള്‍ക്കൊപ്പമാണെന്നതും അവര്‍ക്ക് രക്ഷയാകുന്നുണ്ട്.
കുമരംചിറയിലടക്കം അക്രമികള്‍ക്ക് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് പരസ്യമായി രംഗത്തു വന്നിരുന്നു. ജില്ലയിലെമ്പാടും ഇത്തരത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമം തടയാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് ആര്‍എസ്‌എസ്, ഹിന്ദുഐക്യവേദി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.
മാമൂട്ടില്‍കടവില്‍ ഹിന്ദുഐക്യവേദി നേതാക്കളുടെ ചിത്രങ്ങളുടങ്ങിയ ഫ്ലക്സ് ബോര്‍ഡും ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ മിനിലോറിയും അഗ്നിക്കിരയാക്കിയിരുന്നു. ക്ഷേത്രങ്ങള്‍ക്കും ഹിന്ദുസംഘടനകള്‍ക്കുമെതിരെ തുടര്‍ച്ചയായി നടക്കുന്ന ഇത്തരം അക്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. മാമൂട്ടില്‍കടവില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്‌എസ് ജില്ലാ ശാരീരിക് പ്രമുഖ് സി. പ്രദീപ്, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പരിമണം ശശി തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് ആര്‍എസ്‌എസ് നഗര്‍ സഹകാര്യവാഹ് വിനോദ്, സേവാപ്രമുഖ് കണ്ണന്‍, ആര്‍. രാധാകൃഷ്ണന്‍, സി.എസ്. ശൈലേന്ദ്രബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: