യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാവാന്‍ പുതുപുത്തന്‍ വെള്ള ഖദര്‍ സില്‍ക്ക് ഷര്‍ട്ട് തയ്പ്പിച്ച് സ്റ്റിഫ് ആന്റ് ഷൈന്‍ മുക്കി തേച്ച് വടിവാക്കി കാത്തിരുന്ന രമേശ് ചെന്നിത്തലയെ ഉമ്മന്‍ചാണ്ടിയും കൂട്ടരും എത്ര വിദഗ്ദ്ധമായാണ് ഒതുക്കിക്കളഞ്ഞത്? കെപിസിസി പ്രസിഡന്റ് ശുപാര്‍ശ ചെയ്ത 19 പേരെയല്ലേ നിയമസഭാ ഇലക്ഷനില്‍ ‘എ’ ഗ്രൂപ്പുകാര്‍ കാലുവാരി നിലം പരിശാക്കിയത്.
ഉമ്മന്‍ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും ‘മതേതര’ ഭീഷ്മാലിംഗനം കണ്ട് ഒന്ന് നിലവിളിക്കാന്‍ പോലും കഴിയാതെ ‘ഐസായി’പോയ രമേശ് ചെന്നിത്തല മുട്ടാത്ത വാതിലുകളില്ല എന്നാണ് ഈയടുത്ത കാലത്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായ ജി.സുകുമാരന്‍ നായരുടെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്.
ജനകീയ പ്രശ്നങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടുന്ന ‘സത്യസന്ധനായ’ വി.എം.സുധീരനെ ഉമ്മന്‍ സായ്വ്, മാണിച്ചായന്, കുഞ്ഞാലി-കുട്ടി ‘മതേതര’ കൂട്ടുകെട്ട് എത്ര അനായാസമായാണ് ചുരുട്ടിക്കെട്ടിയത്?
കേരളത്തില്‍ ഹൈന്ദവനായ ഒരേയൊരു വിദ്യാഭ്യാസ മന്ത്രി ആയിരുന്നത് യശഃശരീരനായ കെ.എം.ചന്ദ്രശേഖരനായിരുന്നു. മാളയിലെ ജനങ്ങള്‍ പിന്‍ഗാമിയായി കണക്കുകൂട്ടിയിരുന്നത് കഴിവുറ്റ, വിദ്യാസമ്പന്നനായ, സത്സ്വഭാവിയായ ടി.എന്‍.പ്രതാപനെ തന്നെയാണ്. എന്നാല്‍ ‘എ’വിഭാഗം കോണ്‍ഗ്രസുകാരുടേയും മുസ്ലീംലീഗിന്റേയും പാലം വലിയില്‍ ഔട്ടാവാനായിരുന്നു ‘മതേതര’ത്വത്തില്‍ കണിശക്കാരനായ ടി.എന്‍.പിയുടെ വിധി.
എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ്, വിശ്വകര്‍മ്മ സഭ എന്നിവയുടെ ആദരണീയരായ നേതാക്കളെ കറിവേപ്പിലപോലെ ചവച്ചുതുപ്പി കൂറ് തെളിയിച്ചില്ലെങ്കില്‍ ഹൈക്കമാണ്ടിലും ന്യൂനപക്ഷ പ്രാമുഖ്യമുള്ള ‘ഐ’ ഗ്രൂപ്പിലും ‘എ’യിലും പിടി അയയുമെന്നോര്ത്ത് ഞെട്ടാറുള്ളവരാണത്രെ കോണ്‍ഗ്രസിലെ ‘മതേതര’ഹിന്ദുക്കള്‍. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രവും വിവിധ കരക്കാരുടെ ചുണ്ടന്‍വള്ളങ്ങളും ആറന്മുള കണ്ണാടിയും തങ്ക അങ്കി ഘോഷയാത്രയും കണ്ണിനുകുളിരായ ഉത്രട്ടാതി വള്ളംകളിയും ഭക്തകുചേലന്മാരെ ആദരിച്ചൂട്ടുന്ന ആറന്മുള സദ്യയും തിരുവോണത്തോണിയുടെ ഐതിഹ്യപ്പെരുമയുള്ള കലവറ നിറയ്ക്കല്‍ യാത്രയും കണ്ട് ഒരുപാട് കാലമായി കോണ്‍ഗ്രസിലേയും കേരളാ കോണ്‍ഗ്രസിലേയും ‘മതേതര’ അച്ചായന്മാര്ക്ക് ‘ഉറക്കസുഖം’ നഷ്ടപ്പെട്ടിട്ട്.
ആറന്മുളയ്ക്കടുത്തുള്ള കോഴഞ്ചേരിയിലേയും തിരുവല്ലായിലേയും ചെങ്ങന്നൂരിലേയും പുത്തന്‍ പണക്കാരായ മതംമാറ്റ ലോബിയുടെ കണ്ണുകടിയായിരുന്നു ‘ആറന്മുളയ്ക്ക് കിട്ടിയ ലോകപൈതൃക ഗ്രാമപദവി’. കെ.വി.തോമസും പി.ജെ.കുര്യനും ഉമ്മന്‍ സായ്വും കുനിഞ്ഞുനില്ക്കാന് പറഞ്ഞപ്പോള്‍ കാല്‍നക്കി കൂറ് തെളിയിച്ച ആറന്മുള എംഎല്‍എ ടി.ശിവദാസന്‍ നായര്‍ തന്റെ ‘മതേതര’കൂറ് തെളിയിച്ചുകൊണ്ട് വിമാനത്താവള വികസനത്തിന്റെ ‘മാമോദീസാ’ പ്രഖ്യാപനം നടത്തി. കുഞ്ഞാലിക്കുട്ടിയും ചാണ്ടിക്കുഞ്ഞും പി.ജെ.കുര്യനും മാണിച്ചായനും പല വയറ്റില്‍ പിറന്നവരെങ്കിലും ‘സ്വഭാവം’ ഒന്നുതന്നെ. അതിനിടയ്ക്ക് ‘സെഞ്ച്വറി’അടിച്ചത് ‘ഫെയര്‍ ആന്റ് ലൗലി’ മുഖഛായയുള്ള സാക്ഷാല്‍ അബ്ദുറബ്ബ് തങ്ങളാണ്. എല്ലാത്തിലും കൃത്രിമ പച്ചയുടെ രാസക്കൂട്ടുകള്‍ വേണമെന്ന് ഓന് നിര്‍ബന്ധമുണ്ട്.
എസ്സിആര്‍ടി ഡയറക്ടറായി ഹസീമിനേയും ഡിപിഐയായി ഷാജഹാനേയും എല്‍ബിഎസ് ഡയറക്ടറായി സെയ്ദ് റഷീദിനേയും വിഎച്ച്എസ്സി ഡയറക്ടറായി അബ്ദുള്‍ റഹ്മാനേയും സാക്ഷരതാ മിഷന് ഡയറക്ടറായി ഹസന്‍കുട്ടിയേയും ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി അന്‍വര്‍ സാദത്തിനെയും നിയമിച്ചതിലെ ‘മതേതര’ വൈഭവം അപാരം തന്നെ. സര്‍ക്കാരിന്റെ കരിക്കുലം കമ്മറ്റിയില്‍ നോമിനേറ്റ് ചെയ്ത 40 അംഗങ്ങളും ‘നമ്മന്റെ’ ആള്ക്കാര് തന്നെ.
2012 ഏപ്രില്‍ 11 ന് അദ്ധ്യാപകരുടെ യോഗത്തില്‍ അബ്ദു റബ്ബിന്റെ ഹാലിളകിയത് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. വിഷുത്തലേന്ന് അദ്ധ്യാപകര്‍ വാല്യുവേഷന് ഹാജരാകണമെന്ന ടിയാന്റെ മര്‍ക്കടമുഷ്ടി വിജയിക്കുക തന്നെ ചെയ്തു. അടുത്തപടിയായി വിഷുദിവസം തന്നെ എല്ലാ ജീവനക്കാരും പള്‍സ് പോളിയോ പരിപാടിക്ക് ഹാജരാകണമെന്ന് കര്‍ശന നിര്‍ദ്ദേശവും കൊടുത്തു. അഗ്രികള്‍ച്ചര്‍ എന്‍ട്രന്‍സ് പരീക്ഷ ‘വിഷുദിവസം’ തന്നെ നടത്തി. പതിനായിരക്കണക്കിന് ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് വിഷു ആഘോഷിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും കേരളത്തില്‍ ഹിന്ദു എംഎല്‍എമാര്‍ മെരുങ്ങിയ ‘നായയെപ്പോലെ’ മതേതരത്വം കുരച്ചു.
ആവേശം മൂത്ത ‘വിദ്യ-ആഭാസമന്ത്രി’ ഏഴാംക്ലാസും ഗുസ്തിയും (അഫ്സല് ഉലമ പരീക്ഷാജയം) ഉള്ള അറബി അദ്ധ്യാപകര്‍ക്കും എച്ച്എം ആകാനുള്ള യോഗ്യതയുണ്ടെന്ന് സര്‍ക്കുലര്‍ ഇറക്കി. ഇതിനെതിരെ ഒരു കോടതിയും ജനപ്രതിനിധികളും ഒന്നു മുരണ്ടതുപോലുമില്ല.
പ്രതിമാസം 50,000 രൂപവരെ വരുമാനമുള്ള മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് പഠനമേശയും കസേരയും ടേബിള്‍ ലാമ്പും ഗവണ്മെന്റ് സൗജന്യമായി നല്കി. 51 ശതമാനം കുട്ടികള്‍ മുസ്ലീങ്ങളായ സ്കൂളുകള്‍ മുസ്ലീം സ്കൂളുകളാക്കി മാറ്റി. അവിടെ വെള്ളിയും ഞായറും അവധിയാക്കി. 48 ന്യൂനപക്ഷ സ്കൂളുകള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ‘മതേതര’സര്‍ക്കാര്‍ 50 ലക്ഷം രൂപ വീതമാണ് ധനസഹായം നല്‍കിയത്. ഇതില്‍ 60 ശതമാനം മുസ്ലീം സ്കൂളുകളും 40 ശതമാനം ക്രിസ്ത്യന്‍ സ്കൂളുകളുമാണ്. അവിടെയും ഹിന്ദു നാമധാരികളായ ‘മതേതര’ എംഎല്‍എമാര്‍ ‘ടോളിലെ വരുമാനവും, പഞ്ചനക്ഷത്ര സ്ഥാപനങ്ങളിലെയും വിമാനത്താവളങ്ങളിലേയും സ്വന്തം ‘ഷെയറുകളുടെ’ ദീര്‍ഘകാല മാസപ്പടിയും സ്വപ്നം കണ്ട് അനുസരണയുള്ളവരായി.
ഹിന്ദു പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് തുക വളരെ വിഷമിച്ച് 140 രൂപയില്‍നിന്ന് 250 രൂപയായി വര്‍ധിപ്പിച്ചപ്പോള്‍, മുസ്ലീം പെണ്‍കുട്ടികളുടെ സ്കോളര്‍ഷിപ്പ് തുക 150 രൂപയില്‍നിന്ന് 500 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.
എല്ലാ മദ്രസാ അദ്ധ്യാപകര്‍ക്കും 3,000 രൂപ പെന്ഷന് മാസം തോറും കൊടുക്കുമ്പോള്‍ വരുമാനം കുറവുള്ള ദേവസ്വം വക ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനില്ലാത്ത ‘നിസ്സഹായ’ അവസ്ഥയിലാണ് ‘പാമ്പാടി’ക്കാരനായ ഉമ്മന്സായ്വ് ഗവണ്മെന്റ്.
നിയമവകുപ്പു മന്ത്രി കെ.എം.മാണി ഹൈക്കോടതിയില്‍ 89 ഗവണ്മെന്റ് പ്ലീഡര്‍മാരെ നിയമിച്ചതില്‍ 69 പേരും ക്രിസ്ത്യന്‍-മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരാണ്. കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കൗണ്‍സല്‍മാരില്‍ 75 ശതമാനവും ന്യൂനപക്ഷ വിഭാഗക്കാരാണ്. ‘ന്നാലും’ പാലായിലും കോട്ടയത്തും ‘താനും’ തന്റെ ‘മകനും’ നീണാള്‍ വാഴുമെന്ന് മാണിസാറിനുറപ്പുണ്ട്. അതിനുള്ള അത്യാവശ്യം മേമ്പൊടികള്‍ ‘ഹിന്ദുക്കളായ ചില അത്യാര്ത്തിമാന്മാര്ക്കിടയില്’ പ്രയോഗിച്ച് വിജയിച്ചിട്ടുണ്ട്.
കേരളത്തിലെ 90 ശതമാനം എയ്ഡഡ് സ്കൂളുകളും 80 ശതമാനം എയ്ഡഡ്-അണ്‍എയ്ഡഡ് കോളേജുകളും ന്യൂനപക്ഷ സമുദായങ്ങളുടെ ഉടമസ്ഥതയിലാണ്.
പുതിയ പത്താംക്ലാസ് പാഠപുസ്തകത്തില്‍ ‘കുരിശുയുദ്ധത്തിന്റെ പേരില്‍’ കത്തോലിക്കാ സഭയെ മോശമായി ചിത്രീകരിച്ചെന്ന ആക്ഷേപം വന്നപ്പോള്‍ ഉടന്‍ പരിഹാരം വന്നു. എന്നാല്‍ ശ്രീനാരായണ ഗുരുവിനെ കാര്‍ക്കിച്ചു തുപ്പിയില്ലെന്നേയുള്ളൂ. കാരണമുണ്ട്, തന്നെ മതം മാറ്റാന്‍ വന്ന പാതിരിയോട്, തന്നെ അടിച്ചകത്താക്കും (ഹിന്ദുമതത്തിലാക്കും) എന്ന് പറഞ്ഞയാളല്ലേ ശ്രീനാരായണ ഗുരുദേവന്. ആ ചൊരുക്ക് ‘പക’യായി ഉളളിലുണ്ടാവാതിരിക്കുമോ?
കൊടുങ്ങല്ലൂരാണ് ‘മുസിരിസ്’, മുരചിപത്തനം, മുചിരിപത്തനം എന്നൊക്കെ അറിയപ്പെട്ടിരുന്ന പുരാതന തുറമുഖമെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്?
എന്തൊക്കെ പറഞ്ഞാലും ‘മതേതരക്കാരായ’ ഹിന്ദുനാമധാരികളായ മാര്‍ക്സിസ്റ്റ് എംഎല്‍എമാരുടെ സ്വമതവിരുദ്ധതയൊന്നും എം.എ.ബേബിയ്ക്കും തോമസ് ഐസക്കിനുമൊന്നുമില്ല. ‘കുരി’ശെന്ന് പറഞ്ഞാല്‍ അവര്‍ക്ക് ജീവനാണ്. അതിനുവേണ്ടി ഏത് പ്രൊഫ.ചെറിയാനെയും അവര്‍ ‘ചെഗുവേരയ്ക്കൊപ്പമാക്കും.’ കാറല്‍മാര്‍ക്സിനെ ചവറ്റുകൊട്ടയിലുമിടും. സായിപ്പന്മാരും അറബികളും ചീനക്കാരും മതമില്ലാത്ത മാര്‍ക്സിസ്റ്റുകളും തോമാശ്ലീഹായ്ക്കൊപ്പം പറവൂര്‍ പട്ടണത്ത് കപ്പലിറങ്ങിയതിനുശേഷമാണത്രേ കേരളത്തില്‍ ഹിന്ദുക്കള്‍ വടക്കേന്ത്യയില്‍ നിന്ന് കുടിയേറിപ്പാര്‍ത്തത്. അതുകൊണ്ട് തങ്ങള്‍ വിദേശപൈതൃകം പേറുന്നവരാണെന്നാണ് 7-ാം ക്ലാസിലെ ‘മുസിരിസി’നെക്കുറിച്ചുള്ള പാഠം പഠിപ്പിക്കുന്നതിലൂടെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പഠനപ്രക്രിയയിലൂടെ ബോധ്യപ്പെടുത്തേണ്ട ആശയം.
തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാരെപ്പോലെ ചേരമാന്‍ പെരുമാള്‍ എന്ന ചേരരാജാവ് കപ്പലിറങ്ങി വന്ന മുസ്ലീങ്ങള്‍ക്ക് നിസ്ക്കരിക്കാന്‍ പണിത് കൊടുത്തതാണ് കൊടുങ്ങല്ലൂരെ ചേരമാന്‍ പള്ളി എന്നറിയാത്ത ആളല്ല അബ്ദുറബ്ബ് സാഹിബ്. എന്നിരുന്നാലും ശൈവസന്ന്യാസിയായി ഹിമാലയത്തിലേയ്ക്ക് പോയ ചേരമാന്‍ പെരുമാളിന്റെ സുന്നത്ത് പൊന്നാനിയില്‍ ചെയ്ത് മക്കയിലേക്ക് തീര്‍ത്ഥാടനം ചെയ്യിച്ചു എന്ന് പറഞ്ഞ് പഠിപ്പിക്കുമ്പോഴുള്ള ‘രസം’ ഞമ്മക്ക് പെരുത്ത് ബോധിക്കുന്ന കാര്യാണേ…..
18 വര്‍ഷത്തോളം കഷ്ടപ്പെട്ടു പഠിച്ച് സെറ്റുവരെ പാസായി വന്ന അദ്ധ്യാപകരുടെ മേലെയാണ് ഏഴാം ക്ലാസും ഗുസ്തിയുമുള്ള അറബി അദ്ധ്യാപകര്‍ പ്രധാനാദ്ധ്യാപകനായി ഉറഞ്ഞുതുള്ളുന്നതും വിദ്യാഭ്യാസ മന്ത്രിയായി വിഷം കുത്തിവെയ്ക്കുന്നതും. മഹത്തായ ഭാരതീയ പൈതൃകമുള്ള മലയാള നാട് ഇത്രയ്ക്കധഃപതിച്ചുപോയോ? ഹൈന്ദവ ജനപ്രതിനിധികള്‍ക്ക് ഇത്രയ്ക്കും ‘മതേതരത്വം’ പാടുണ്ടോ? അത്യാവശ്യം സ്വബോധമുള്ള ഹൈന്ദവ ജനതയ്ക്കുമേല്‍ ഇത്രമേല്‍ അപരാധം പ്രവര്‍ത്തിക്കാന്‍ ആരാണവര്‍ക്ക് അവസരം കൊടുക്കുന്നത്? കുച്ചിപ്പുടിയും ഭരതനാട്യവും ബാങ്ക് വിളിയോടെ ആരംഭിച്ചാല്‍ ഒന്നാം സ്ഥാനം കൊടുക്കുന്ന നിലവാരത്തിലേയ്ക്ക് നമ്മെ താഴ്ത്തിക്കെട്ടിയതാരാണ്?
ചിന്തിച്ചു നോക്കുക. പരിഹരിക്കാനുള്ള അപാരമായ ശക്തിയും നമുക്കുണ്ടെന്നറിയുക. ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണം. അല്ലെങ്കില്‍…..
അരുണ്‍ കുമാര്‍ കെ.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: