വാഷിങ്ങ്ടണ്‍: ഉത്തരകൊറിയയുടെ ആണവ പരീക്ഷണം യുഎന്‍ രക്ഷാ സമിതിയില്‍ സംയുക്തമായി ഉന്നയിക്കാന്‍ ജപ്പാന്പ്രധാനമന്ത്രി ഷിന്സ്സോയോട് ഒബാമ. കഴിഞ്ഞ ദിവസം ഒബാമ വൈതൗസില്‍ ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്. ഭീഷണിയായി മാറിയ ഉത്തരകൊറിയയുടെ ആണവായുധ പദ്ധതികള്ക്കുപിന്നിലെ കാര്യങ്ങള്‍ ഗൗരവമായി ചിന്തിക്കണമെന്നും യോജിച്ചു പ്രവര്‍ത്തിക്കണമെന്നുമാണ് ഒബാമ ജപ്പാന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.
ആക്രമണത്തെ പ്രതിരോധിക്കാന്‍ ആയുധം വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉറച്ച നിലപ്പാട് ചെലുത്തണം. ഒബാമയും ഷിന്സ്സോയും ഈ വിഷയം സംബന്ധിച്ച് കഴിഞ്ഞ മാസം വാഷിങ്ങ്ടണില്‍ സന്ധിസംഭാഷണം നടത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: