ലണ്ടന്‍: ബ്രിട്ടണില്‍ വിദ്യാഭ്യാസത്തിന് എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കില്ലെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചു. ഒരു ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യമറിയിച്ചത്. വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാനോ പരിധി ഏര്‍പ്പെടുത്താനോ നീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലീഷില്‍ അടിസ്ഥാന ബിരുദവും ബ്രിട്ടീഷ് സര്‍വകലാശാലയില്‍ പ്രവേശനം തരപ്പെടുത്തിയതുമായ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും രാജ്യത്തു പഠിക്കാനെത്താം. പഠിക്കാനോ തൊഴില്‍ നേടാനോ നിയന്ത്രണമില്ല. ഇപ്പോള്‍ നാല്‍പ്പതിനായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബ്രിട്ടണിലുണ്ടെന്നും കാമറൂണ്‍ പഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: