ന്യൂദല്‍ഹി: വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് അഫ്സല് ഗുരുവിന്റെ കുടുംബാംഗങ്ങളെ അറിയിക്കാന്‍ വൈകിയതില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അതൃപ്തി രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ നേരിട്ടാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്.
തീവ്രവാദത്തിനെതിരെ ശക്തമായ നപടിയെടുക്കേണ്ടത് ആവശ്യമാണെങ്കിലും ശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് കുടുംബാംഗങ്ങളെ അറിയിക്കാതിരുന്നത് ശരിയായ നടപടിയല്ലെന്ന് പ്രധാനമന്ത്രി ഷിന്‍ഡെയെ അറിയിച്ചു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സല് ഗുരുവിനെ കഴിഞ്ഞ ശനിയാഴ്ചയാണ് തൂക്കിലേറ്റിയത്.
ശിക്ഷ നടപ്പാക്കുന്നതിന് മുമ്പുതന്നെ അഫ്സല് ഗുരുവിന്റെ കുടുംബത്തെ ഇക്കാര്യം സ്പീഡ് പോസ്റ്റില്‍ അറിയിച്ചിരുന്നതായി ഷിന്‍ഡെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ശിക്ഷ നടപ്പാക്കി രണ്ട് ദിവസത്തിന് ശേഷമാണ് സ്പീഡ് പോസ്റ്റ് വീട്ടിലെത്തിയത്.
സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: