തായ്ലന്ഡ്: തായ്ലന്ഡില് മുസ്ലീം ഗോറില്ലാ ഭീകരര്‍ക്കെതിരെ സൈന്യം നടത്തിയ ആക്രമണത്തില്‍ 19 പേര് കൊല്ലപ്പെട്ടു. ബുധനാഴ്ച്ചയാണ് സംഭവം. നരാധിവാദ് പ്രവിശ്യയിലെ ബാച്ചോ ജില്ലയില്‍ മിലിട്ടറി യൂണിഫോം അണിഞ്ഞ് അന്‍പതോളം ഭീകരര്‍ കഴിഞ്ഞ ദിവസം സൈനിക ക്യാമ്പില്‍ ആക്രമണം നടത്തിയിരുന്നു. ഇതെ തുടര്‍ന്നുണ്ടായ റെയ്ഡിലും വെടിവയ്പ്പിലുമാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് കേണല്‍ പ്രമോദ് പ്രോമിന് പറഞ്ഞു. സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബുദ്ധമതക്കാര്‍ കൂടുതലുളള തായ്ലന്ഡില് മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് 2004ലാണ് ആക്രമണം തുടങ്ങിയത്. ന്യൂനപക്ഷക്കാരായ മുസ്ലീങ്ങളെ തായ്ലന്ഡ് സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന് ആരോപിച്ച് ഒരു വിഭാഗം മുസ്ലീങ്ങള്‍ സംഘര്‍ഷം അഴിച്ചു വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: