സുന്ദര്‍ഗഡ്: ഒഡീഷയില്‍ മൂന്ന് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ചു. ആഭിചാരക്രിയ ചെയ്യുന്നെന്ന സംശയത്തെത്തുടര്‍ന്നാണ് ഗ്രാമീണര്‍ സ്ത്രീകള്‍ക്കെതിരെ പ്രാകൃതമായ ശിക്ഷാമുറ സ്വീകരിച്ചത്. സുന്ദര്‍ഗഡ് ജില്ലയിലെ അമ്പപദ ഗ്രാമത്തിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേര് അറസ്റ്റിലായി. വീടുകളില്‍ നിന്ന് സ്ത്രീകളെ വലിച്ചിറക്കിയായിരുന്നു ആക്രമണം. നഗ്നരാക്കി മുഖത്ത് കരി തേച്ച് ഗ്രാമീണരുടെ മുന്നിലൂടെ ഇവരെ നടത്തിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ദൃക്സാക്ഷികളായ ചിലരാണ് പോലീസിനെ വിവരമറിയിച്ചത്. ഉടന്‍ പോലീസ് സ്ഥലത്തെത്തുകയും സ്ത്രീകളെ ഗ്രാമീണര്‍ക്കിടയില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു. പ്രശ്നം സ്വന്തം നിലയില്‍ പരിഹരിക്കാനായിരുന്നു ഗ്രാമീണരുടെ ശ്രമമെന്ന് പോലീസ് സൂപ്രണ്ട് സഞ്ജീവ് അറോറ പറഞ്ഞു. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് വര്‍ഷം മുമ്പും ഒരു സ്ത്രീയെ ഇവിടെ നഗ്നയാക്കി നടത്തുകയും മനുഷ്യവിസര്‍ജ്യം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി അന്ന് പ്രതിഷേധമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: