ഇടുക്കി : രാജാക്കാട് സ്വദേശിനി 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മഹിളാ അസോസിയേഷന് ഇടുക്കി ജില്ലാ കമ്മറ്റിയംഗത്തിന്റെ മകന് ദീപുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് വൈകുന്നതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പീഡനത്തിനിയായ പെണ്‍കുട്ടിയെ വനിതാ കമ്മീഷന് അംഗം ഡോ. ജെ. പ്രമീളാദേവി തിങ്കളാഴ്ച സന്ദര്‍ശിച്ചിരുന്നു. ചെയില്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാന്റെ മുമ്പാകെ പെണ്‍കുട്ടിയെ ഹാജരാക്കിയിരുന്നു. അച്ഛനോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ അമ്മയുടെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് വശീകരിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അച്ഛനെയും രണ്ട് മക്കളേയും ഉപേക്ഷിച്ച് പോയ അമ്മയുടെ അടുത്തേക്ക് എന്ന വ്യാജേന ഓട്ടോഡ്രൈവര്‍ കൊണ്ടുപോവുകയായിരുന്നു. ഇന്നലെ രാവിലെ 11 മണിക്ക് തങ്കപ്പന്‍പാറ എന്ന സ്ഥലത്തെ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ദീപുവിനെ കസ്റ്റഡിയിലെടുത്തത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസം റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: