ബമാകൊ: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മാലി ദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നെഷീദ് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. അറസ്റ്റ് ഭയന്നു രാവിലെ 12 എംപിമാര്‍ക്കൊപ്പമാണ് എംബസിയില്‍ അഭയം തേടിയത്. നെഷീദിനെ അറസ്റ്റ് ചെയ്യുന്നതിനായി എംബസി മാലി പോലീസ് വളഞ്ഞു. നെഷീദിനെ വിട്ടു നല്‍കണമെന്നു മാലി പോലീസ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമപ്രകാരം അനുമതി കൂടാതെ മറ്റൊരു രാജ്യത്തിന്റെ എംബസിയില്‍ കടക്കാന്‍ പോലീസിന് കഴിയില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ട്. 2008-10 കാലഘട്ടത്തില്‍ അധികാര ദുര്‍വിനിയോഗം ചെയ്തും പ്രസിഡന്റ് ആയിരിക്കെ മുഖ്യ ക്രിമിനല്‍ ജഡ്ജിയായിരുന്ന അബ്ദുള്ള മുഹമ്മദിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസുകളില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നു കോടതി നെഷീദിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇന്നു വൈകിട്ടു നാലിനു മുന്‍പായി ഹാജരാകണമെന്നാണു കോടതി നിര്‍ദേശം.
അതേസമയം നെഷീദ് ഇന്ത്യന്‍ എംബസിയില്‍ ഒളിവിലിരിക്കുകയല്ലെന്ന് വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു. മുന്‍ നിശ്ചയ പ്രകാരമുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എംബസിയില്‍ എത്തിയതാണെന്നും അദ്ദേഹം അറിയിച്ചു. ജിഎംആര്‍ ഗ്രൂപ്പിന് ഇബ്രഹിം നാസര്‍ വിമാനത്താവള നിര്‍മാണക്കരാര്‍ നല്കിയ നെഷീദ് ഇന്ത്യയുമായി സൗഹൃദത്തിലാണ്. അതിനാല്‍ നെഷീദിന് ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
2008ല്‍ മാലിദ്വീപില്‍ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചാണു നെഷീദ് പ്രസിഡന്റ് ആയത്. സൈനിക അട്ടിമറിയിലൂടെ നെഷീദിനെ പുറത്താക്കി മുഹമ്മദ് വഹീദ് അധികാരം പിടിച്ചെടുക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനും പരിസ്ഥിതി വാദിയുമായിരുന്ന നെഷീദ് 30 വര്‍ഷത്തെ അബ്ദുള്‍ ഗയൂവിന്റെ ഭരണം അവസാനിപ്പിച്ചാണ് അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: