മനാമ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ബഹ്റിന് എയര്‍ സര്‍വീസ് നിര്‍ത്തി. ബഹ്റിന് ആസ്ഥാനമായ രണ്ടാമത്തെ പ്രമുഖ എയര്‍ലൈന്‍ ആണ് ബഹ്റിന് എയര്‍. പ്രതിസന്ധി തീര്‍ക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കാത്തതും സര്‍വീസുകള്‍ നിര്‍ത്തുന്നതിന് കാരണമായതായി കമ്പനി വെബ്സൈറ്റിലൂടെ അറിയിച്ചു.
രാഷ്ട്രീയ, സുരക്ഷാ സാഹചര്യങ്ങളിലെ അസ്ഥിരാവസ്ഥയെ തുടര്‍ന്നാണ് എയര്‍ലൈന്‍ കമ്പനി നഷ്ടത്തിലായതെന്നും പ്രതിസന്ധി തരണംചെയ്യാന്‍ കഴിയില്ലെന്നും അധികൃതര്‍ പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ ബഹ്റിന് എയര്‍ അടിയന്തരമായി സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്നും എയര്‍ലൈനിന്റെ വെബ്സൈറ്റില്‍ പറയുന്നു.
2008ല്‍ ആരംഭിച്ച സ്വകാര്യ വിമാനകമ്പനിയായ ബഹ്റിന് എയര്‍വേസിന് നാലു വിമാനങ്ങളാണുള്ളത്. പശ്ചിമേഷ്യ, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേയ്ക്കാണ് ബഹ്റിന് എയര്‍ പ്രധാനമായും സര്‍വീസ് നടത്തിയിരുന്നത്. ഇതോടെ ബഹ്റിന് എയറിലെ 300 ഓളം ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായി.
ബഹ്റിന്റെ കീഴിലുള്ള വിമാന കമ്പനിയായ ഗള്‍ഫ് എയര്‍വേയ്സും ചെലവ് കുറഞ്ഞ മറ്റ് വിമാന കമ്പനികളും ബഹ്റിന് എയര്‍വേയ്സിന് പ്രതിസന്ധി സൃഷ്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: