കൊച്ചി: പ്രണയം നടിച്ച് പ്ലസ്ടു വിദ്യാര്‍ഥിനിയായ ഹിന്ദുപെണ്‍കുട്ടിയെ ബംഗാളിലേക്ക് തട്ടിക്കൊണ്ടുപോയ കേസില്‍ നാദാപുരംപോലീസ് പ്രതികള്‍ക്ക് കൂട്ടുനില്‍ക്കുന്നു. പെണ്‍കുട്ടിയുടെ സഹോദരന് സ മര്‍പ്പിച്ച ഹേബിയസ്കോര്‍പ്പസ് ഹര്‍ജിയില്‍ പോലീ സ് ബംഗാളിയായ പ്രതിക്ക് അനുകൂലമായ അന്വേഷണ റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയത്.
പ്രണയം നടിച്ച് തന്റെ സഹോദരിയെ ബംഗാളിലേക്ക് കടത്തിയെന്ന് പരാതിപ്പെട്ട് നാദാപുരം സ്വദേശിയായ സഹോദരനാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ഡൊമക്കലിലേക്ക് സഹോദരിയെ ലൗജിഹാദില്‍പ്പെടുത്തി ഷിട്ടി മൊഹമ്മദ് മണ്ഡല് എന്നയാള്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. സഹോദരിയെ നിര്ബന്ധിതമതപരിവര്ത്തനംചെയ്ത് ഹസീനയാക്കി തടവിലാക്കിയിരിക്കുകയാണെന്നും ഹര്ജിക്കാരന് പരാതിപ്പെട്ടിരുന്നു.
പോലീസ് റിപ്പോര്‍ട്ടിന്റെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച ഹൈക്കോടതി പശ്ചിമ ബംഗാള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ കക്ഷി ചേര്‍ക്കുകയും അവരോട് പെണ്‍കുട്ടിയെ സന്ദര്‍ശിച്ച് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണോ എന്ന് പരിശോധിക്കാനും നിര്‍ദേശിച്ചു. ഇസ്ലാം മതം സ്വീകരിച്ച പെണ്‍കുട്ടി ഷിട്ടിയെ വിവാഹം ചെയ്തെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നുമാണ് നാദാപുരം എസ്ഐ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി മലയാളി പെണ്‍കുട്ടി എങ്ങനെയാണ് ബംഗാളിയിലുള്ള ഖുറാന് വായിച്ച് മതപരിവര്‍ത്തനം ചെയ്യപ്പെട്ടതെന്ന് ചോദിച്ചു. നാദാപുരം മജിസ്ട്രേറ്റ് കോടതിയില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന കേസ് നിലനില്‍ക്കുകയാണ്. പെണ്‍കുട്ടിയും ബംഗാളി യുവാവും വിവാഹിതരായെങ്കില്‍ മജിസ്ട്രേറ്റ് കോടതിയുടെ മുന്നില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ പയസ് സി.കുര്യാക്കോസും പി.ഡി.രാജനുമടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പെണ്‍കുട്ടിയെ കാണാതായ സംഭവം ബന്ധുക്കള്‍ നാദാപുരം പോലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമായ നടപടിയുണ്ടായില്ലെന്ന് സഹോദരന് പറയുന്നു. താന്‍ ഡൊമക്കലിലുണ്ടെന്നും എത്രയും പെട്ടെന്ന് വന്ന് കൂട്ടിക്കൊണ്ടുപോകണമെന്നും പെണ്‍കുട്ടി സഹോദരനെ മൊബെയിലില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. സമ്മതം കൂടാതെ മതപരിവര്‍ത്തനം നടത്തി ഹസീനയാക്കിയിരിക്കുകയാണെന്നും അധികം വൈകാതെ ബംഗ്ലാദേശിലേക്ക് കടത്തുമെന്നും പെണ്‍കുട്ടി അറിയിച്ചതായി ഹര്ജിക്കാരന് പറഞ്ഞിരുന്നു. നാദാപുരത്തുനിന്നും എസ്ഐയും കോണ്‍സ്റ്റബിളും പെണ്‍കുട്ടിയുടെ സഹോദരനും ചേര്‍ന്ന് ഡൊമക്കലിലെത്തിയെങ്കിലും ഷിട്ടിയും സംഘവും പെണ്‍കുട്ടിയെ വിട്ടുകൊടുത്തില്ല. പെണ്‍കുട്ടി തിരിച്ചുവരാന്‍ തയ്യാറായെങ്കിലും ഷിട്ടി മൊഹമ്മദ് തടയുകയായിരുന്നു. അവിടെ പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇവിടെ ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ സംഭവത്തെ ലഘൂകരിക്കാന്‍ പോലീസ് നടത്തിയ ശ്രമം ഏറെ സംശയമുളവാക്കുന്നു. പോലീസിന് മേല്‍ എന്തെങ്കിലും തരത്തിലുള്ള സമ്മര്‍ദമുണ്ടോ എന്നും ബന്ധുക്കള്‍ സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: