ശാസ്താംകോട്ട: നാട്ടറിവുകളുടെ പാട്ടുകാരന് ജന്മനാടിന്റെ യാത്രാമൊഴി. ഗ്രാമങ്ങളില്‍ ചരല്പ്പാതകളെ കവിതയുടെ വഴിയാക്കിയ പ്രിയകവി ഡി. വിനയചന്ദ്രന്റെ മൃതദേഹം ആയിരങ്ങളുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. തിങ്കളാഴ്ച 7.30ന് ജന്മനാടായ പടിഞ്ഞാറെ കല്ലടയില്‍ കൊണ്ടുവന്ന ഡി. വിനയചന്ദ്രന്റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 11.55ന് ജന്മവീടായ കൊട്ടാരം വീടിന്റെ തെക്കേപറമ്പിലാണ് സംസ്കരിച്ചത്. തിങ്കളാഴ്ച രാത്രി 7.30 മുതല്‍ പടിഞ്ഞാറെ കല്ലട കോയിക്കല്‍ ഭാഗം നവോദയ ഗ്രന്ഥശാലയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ദര്‍ശിക്കാന്‍ പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരുന്നത്. തുടര്‍ന്ന് ഇന്നലെ രാവിലെ 10.30ഓടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹം തറവാട്ട് വീട്ടുമുറ്റത്ത് പ്രത്യേകം തയാറാക്കിയ പന്തലിലേക്ക് മാറ്റി. അന്ത്യകര്‍മ്മങ്ങള്‍ 11.30ന് തുടങ്ങി. കൊട്ടാരക്കര റൂറല്‍ ഡിവൈഎസ്പി ആന്റോയുടെ നേതൃത്വത്തില്‍ പോലീസ് അന്ത്യോപചാരമര്‍പ്പിച്ചു. പിന്നീട് കവിയുടെ സഹോദരന്മാരായ വേണുഗോപാല്‍, ദീപാങ്കുരസന്, അമ്മാവന്റെ മകന് ഗോപകുമാര്‍, അനന്തിരവന് മനുകുമാര്‍, സഹോദരീ ഭര്‍ത്താവ് സോമശേഖരന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ചിതയിലേക്ക് എടുത്ത് അന്ത്യകര്‍മ്മങ്ങള്‍ നടത്തി. തുടര്‍ന്ന് 11.57ന് ചിതക്ക് തീകൊളുത്തി. പ്രിയകവിയുടെ ഭൗതിക ശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി മൂകസാക്ഷികളായി സുഹൃത്തുക്കളും ആരാധകരും ബന്ധുക്കളുമടക്കം നിരവധിപേര്‍ അന്ത്യകര്‍മ്മങ്ങളില്‍ സാന്നിധ്യമായി. കേന്ദ്ര സംസ്ഥാന മന്ത്രിമാരാരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്, ബിനോയ് വിശ്വം, കവി ചവറ കെ.എസ്. പിള്ള, ഏഴാച്ചേരി രാമചന്ദ്രന്, കുരീപ്പുഴ ശ്രീകുമാര്‍, സക്കറിയ, ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന്, കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, എം.ആര്. ജയഗീത തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പേര് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സംസ്കാര ചടങ്ങിന് ശേഷം നവോദയാ ഗ്രന്ഥശാലയില്‍ നടന്ന അനുശോചന സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: