ന്യൂദല്‍ഹി: പുതിയ കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് വേണ്ടി കേന്ദ്രം അന്വേഷണം തുടങ്ങി. സിഎജി വിനോദ് റായ്യുടെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിലാണ് പുതിയ സിഎജിയ്ക്കുള്ള അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിനോദ് റായ്യുടെ കാലാവധി മെയിലാണ് അവസാനിക്കുക. മൂന്ന് പേരുകളാണ് തല്‍ സ്ഥാനത്തേക്ക് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ഐഎഎസ് ഓഫീസര്‍മാരായ കാബിനറ്റ് സെക്രട്ടറി അജിത് സേത്ത്, ആഭ്യന്തര സെക്രട്ടറി ആര്.കെ.സിംഗ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
പ്രതിരോധ സെക്രട്ടറി ശശി കാന്ത് ശര്‍മയും പ്രധാനഎതിരാളിയായി മത്സരരംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏറെ വിവാദമായ ടുജി സ്പെക്ട്രം അഴിമതി സംബന്ധിച്ച വിനോദ് റായിയുടെ റിപ്പോര്‍ട്ട് യുപിഎ ഭരണകൂടത്തെ വല്ലാതെ വിഷമവൃത്തത്തിലാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിയാണ് കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെ തീരുമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: