ടോക്യോ: ഫിലിപ്പീന്‍സിനായി ജപ്പാന് നിരീഷണ ബോട്ടുകള്‍ നല്‍കും. ചൈനയുടെ നാവികപ്രവര്ത്തനങ്ങളെ തടയുന്നതിനാണ് ഫിലിപ്പീന്‍സിന് ഈ നിരീക്ഷണ ബോട്ടുകള്‍ നല്‍കുന്നത്. ഏകദേശം 11 മില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ജപ്പാന് ഈ ഉദ്യമത്തിന് ഒരുങ്ങുന്നത്.
2013 ഏപ്രിലില്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഇക്കാര്യം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുകയും അടുത്ത വര്‍ഷം ആദ്യം തന്നെ പദ്ധതിയില്‍ ഔദ്യോഗികമായി ഒപ്പുവയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടൊപ്പം ഫിലിപ്പീന്‍സ് സേനയ്ക്ക് കൂടുതല്‍ ശക്തരാകുന്നതിനുള്ള പരിശീലനവും ജപ്പാന് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: