ദുബായ്: ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എംഡിയുമായ എം.എ.യൂസഫലിയും. ധനകാര്യ മാഗസിനായ അറേബ്യന്‍ ബിസിനസ്സാണ് ഗള്‍ഫിലെ അതി സമ്പന്നരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ലാന്‍ഡ് മാര്‍ക്ക് സ്ഥാപകനായ മിക്കി ജഗതിയാനിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 4.5 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. പട്ടികയില്‍ മുന്നില്‍ നില്ക്കുന്ന ആദ്യ 50 പേരുടെ മൊത്തം ആസ്തി കണക്കാക്കിയാല്‍ 40.2 ബില്യണ്‍ ഡോളര്‍ വരും. 1.57 ബില്യണ്‍ ഡോളറാണ് ഇവരുടെ ശരാശരി ആസ്തി.
ഭക്ഷ്യ വിതരണ രംഗത്തെ അതികായനായ ഫിറോസ് അല്ലനയാണ് മിക്കിയ്ക്ക് തൊട്ട് പിന്നില്‍. 4.3 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രഘു കതാരിയയാണ് 2.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ പട്ടികയില്‍ മൂന്നാമതായി ഇടം നേടിയിരിക്കുന്നത്. ലുലു ഗ്രൂപ്പ് ഉടമ എം.എ.യൂസഫലിയാണ് നാലാം സ്ഥാനത്ത്. 2.2 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി കണക്കാക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മലയാളികളില്‍ യൂസഫാണ് ഒന്നാം സ്ഥാനത്ത്.
ഗള്‍ഫ് രാജ്യങ്ങളില്‍ 104 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. ഏറ്റവും വേഗത്തില്‍ വളരുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ലുലുവിന്റെ സ്ഥാനം1.9 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ബി.ആര്.ഷെട്ടിയാണ് അഞ്ചാം സ്ഥാനത്ത്. പട്ടികയില്‍ ആദ്യ സ്ഥാനത്തെത്തിയിരിക്കുന്ന വനിത ജുംബോ ഇലക്ട്രോണിക്സ് ഉടമ വിദ്യ ഛാബ്രിയയാണ്. എട്ടാം സ്ഥാനത്തായാണ് ഇവര്‍ ഇടം നേടിയിരിക്കുന്നത്. 1.4 ബില്യണ്‍ ഡോളറാണ് ആസ്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: