ഇസ്ലാമാബാദ്: പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസ് സ്വിറ്റ്സര്‍ലന്‍ഡ് പുന:പരിശോധിക്കില്ല. 6000 ലക്ഷം ഡോളറിന്റെ അഴിമതിയാണ് സര്‍ദാരിക്കെതിരെ ഉയര്‍ന്നത്. എന്നാല്‍ നിലവിലെ നിയമപ്രകാരം ഇത് പരിശോധിക്കാനാകില്ലെന്നാണ് സ്വിസ് അധികൃതരുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി സ്വിറ്റ്സര്‍ലന്‍ഡ് പാക്കിസ്ഥാന് ഔദ്യോഗികമായി കത്തയച്ചതായി പാക് നിയമമന്ത്രി ഫറൂഖ് നായിക് പറഞ്ഞു. സ്വിസ് സര്‍ക്കാരിന്റെ തീരുമാനം സര്‍ക്കാരിന്റെ നിലനില്‍പ്പിന് അനുകൂലമാണെന്ന് വാര്‍ത്താവിനിമയമന്ത്രിയും സര്‍ദാരിയുടെ അടുത്ത അനുയായിയുമായ ഖമര്‍ സമന് കീ്റയും പറഞ്ഞു.
സുപ്രീംകോടതിയില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പ്രസിഡന്റ് സര്‍ദാരിക്കെതിരെ ഉന്നയിക്കപ്പെട്ട അഴിമതിയാരോപണത്തില്‍ തുടരന്വേഷണം നടത്തണമെന്ന് പാക്കിസ്ഥാന് സ്വിസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭരണഘടനാപരമായ പ്രതിരോധത്തിനുള്ളില്‍ നിന്ന് വേണം പ്രസിഡന്റിനെതിരെ അന്വേഷണം നടത്തേണ്ടതെന്നും കത്തില്‍ പാക് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സര്‍ദാരിക്കെതിരെ അന്വേഷണം നടത്താന്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് ആവശ്യപ്പെടണമെന്ന ഉത്തരവ് പാലിക്കാത്തതിനാല്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയെ സുപപ്രീംകോടതി അയോഗ്യനാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഗിലാനി സ്ഥാനമൊഴിയുകയും രാജാ പര്‍വേസ് മുഷ്റഫ് പ്രധാനമന്ത്രിസ്ഥാനത്തെത്തുകയും ചെയ്തു. പര്‍വേസ് മുഷറഫിനെതിരെയും കോടതിയലക്ഷ്യനടപടികള്‍ സ്വീകരിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് അദ്ദേഹം പ്രസിഡന്റ് സര്‍ദാരിക്കെതിരെ അന്വേഷണം നടത്താന്‍ സ്വിസ് സര്‍ക്കാരിന് കത്തയക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: