ചെറുകോല്‍പുഴ: ഈശ്വരനുമായി താദാത്മ്യം പ്രാപിക്കാനുള്ളതാണ് മനുഷ്യജന്മമെന്ന് ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കോട്ടയം മേഖലാ കാര്യദര്‍ശി പങ്കജ് ബഹന്‍ അഭിപ്രായപ്പെട്ടു. 101-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ചുള്ള വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പങ്കജ് ബഹന്‍. ആത്മവിദ്യയുടെ ജന്മഭൂമിയായ ഭാരതം പാശ്ചാത്യ സംസ്ക്കാരത്തിന്റെ പിന്നാലെ പോയാല്‍ ഭാരതമല്ലാതായിത്തീരുമെന്ന മുന്നറിയിപ്പ് നാം ഇനിയും ചെവിക്കൊണ്ടിട്ടില്ലെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷതവഹിച്ച പത്തനംതിട്ട ഋഷിജ്ഞാന സാധനാലയം സെക്രട്ടറി സ്വാമിനി ജ്ഞാനാഭനിഷ്ഠ പറഞ്ഞു. ഭരണമുതലാളികള് നിയമ നിര്‍മ്മാണം നടത്തിയതുകൊണ്ട് മാത്രം മനുഷ്യനെ ധാര്മ്മികനാക്കാന് കഴിയില്ല. ആത്മാവബോധം കൊണ്ട് മാത്രമേ ധാര്‍മ്മികതയും നീതിബോധവുമുണ്ടാകൂ, തന്നെക്കുറിച്ചറിയാതെ മറ്റുള്ളവരെ തിരിച്ചറിയാന്‍ കഴിയില്ലെന്നും സ്വാമിനി പറഞ്ഞു. യോഗത്തില്‍ ബ്രഹ്മകുമാരീസ്് ഈശ്വരീയ വിദ്യാലയം പത്തനംതിട്ട ജില്ലാ കാര്യദര്‍ശി ഉഷാബഹന് സംസാരിച്ചു. മാലേത്ത് സരളാദേവി സ്വാഗതവും രത്നമ്മ വി.പിള്ള നന്ദിയും പറഞ്ഞു. ഹിന്ദുമതസമ്മേളനത്തിന്റെ സമാപനം ഇന്ന് വൈകുന്നേരം 3ന് കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ.നായര്‍ അദ്ധ്യക്ഷതവഹിക്കും. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ സമാപന സന്ദേശം നല്‍കും. എന്‍.കെ.പ്രേമചന്ദ്രന് പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: