ചേര്‍ത്തല: പാര്‍ലമെന്റ് ആക്രമത്തിന്റെ ദൃക്സാക്ഷികളും മുന്‍ സിആര്‍പിഎഫ് സൈനികരുമായ ബിന്ദുവിനും സന്തോഷിനും ആനന്ദക്കണ്ണീര്. മുഖ്യപ്രതി അഫ്സല് ഗുരുവിനെ ഇതിന് മുന്‍പ് തന്നെ തൂക്കിക്കൊല്ലണമെന്ന നിലപാടായിരുന്നു ഇരുവരുടെയും. 2001ലെ പാര്‍ലമെന്റ് അക്രമണത്തിന്റെ ഭീകരദൃശ്യങ്ങള്‍ സര്‍വീസില്‍ നിന്നും വിരമിച്ചെങ്കിലും ഇന്നും ഇവരെ വേട്ടയാടുന്നു. പാര്‍ലമെന്റ് അക്രമം നടക്കുമ്പോള്‍ ഇരുവരും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. അക്രമം ആരംഭിച്ചപ്പോള്‍ എട്ടാം നമ്പര്‍ ഗേറ്റിലായിരുന്നു ബിന്ദു. ഭര്‍ത്താവ് സന്തോഷ് ജന്തര്‍മന്ദിറിലും. 88-ാം ബറ്റാനിയനിലെ സഹ സൈനിക കമലേഷ്കുമാരി അക്രമത്തില്‍ മരിച്ചുവീണത് ബിന്ദുവിന്റെ കണ്മുന്നിലായിരുന്നു. മരിച്ച ജവാന്മാരുടെ ആദരവ് പ്രകടിപ്പിച്ച് സംഭവം നടന്ന ഉടന്‍ തന്നെ അഫ്സല് ഗുരുവിനെ തൂക്കിക്കൊല്ലണമെന്നതായിരുന്നു ഇവരുടെ അഭിപ്രായം. 15 വര്‍ഷത്തെ സേവനത്തിന് ശേഷം ബിന്ദു 2010ലും 21 വര്‍ഷത്തെ സര്‍വീസിന് ശേഷം സന്തോഷ് കഴിഞ്ഞമാസവും സര്‍വീസില്‍ നിന്നും വിരമിച്ചു. സര്‍വീസിന്റെ ഭൂരിഭാഗവും ദല്‍ഹിയില്‍ കഴിഞ്ഞ ഇവര്‍ പാര്‍ലമെന്റ് അക്രമമാണ് നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: