സാന്റിയാഗോ: മരണത്തെക്കുറിച്ച് ദുരൂഹത തുടരുന്ന പശ്ചാത്തലത്തില്‍, വിഖ്യാത കവി പാബ്ലോ നെരൂദയുടെ ഭൗതീകാവശിഷ്ടങ്ങള്‍ പുനപ്പരിശോധിക്കാന്‍ ചിലിയന്‍ കോടതി ഉത്തരവിട്ടു. ഇതിലേക്കായി അദ്ദേഹത്തിന്റെ ശവകുടീരം പൊളിച്ച് ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുക്കും. ശവകുടീരം പൊളിക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ല.
1973ല്‍ പ്രസിഡന്റ് സാല്വദോല് അലന്‍ഡെയെ പട്ടാളം അധികാര ഭ്രഷ്ടനാക്കിയതിന് 12 ദിവസങ്ങള്‍ ക്കുശേഷമാണ് നെരൂദ മരിച്ചത്. തുടര്‍ന്നു തലസ്ഥാനമായ സാന്റിയാഗോയില്‍ നിന്ന് 120 കിലോ മീറ്റര്‍ അകലെ ഭാര്യ മാറ്റില്‍ഡെ ഉറുറ്റിയയുടെ ശവകുടീരത്തിനു സമീപം നെരൂദയെ അടക്കം ചെയ്തു. 69കാരനായ നെരൂദ ക്യാന്‍സര്‍ മൂലം മരിച്ചെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിഷം ഉള്ളില്‍ച്ചെന്നാണ് നെരൂദ മരിച്ചതെന്ന ആരോപണവുമായി മുന്‍ ഡ്രൈവര്‍ മാനുവല്‍ ഒസോരിയ രംഗത്തെത്തി. നെരൂദയുടെ സുഹൃത്തുകൂടിയായ അലന്‍ഡെ സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടതിനു പിന്നാലെ പട്ടാള ഭരണാധികാരി ജനറല്‍ അഗസ്റ്റൊ പിനോഷെയുടെ നിര്‍ദേശ പ്രകാരം കവിയെ വിഷംകുത്തിവച്ചു കൊന്നെന്ന ഒസോരിയയുടെ വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ക്കു വഴിവെച്ചു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ചിലി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നേരത്തെ, അലന്‍ഡെയുടെ മരണം സംബന്ധിച്ചും സംശയമുയര്‍ന്നിരുന്നു. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചതില്‍ അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നു വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: