ഇസ്ലാമാബാദ്: വടക്കന്‍ പാക്കിസ്ഥാനിലെ ഗോത്രമേഖലയില്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 80 ശതമാനംപേരും ഭീകരരെന്ന് പാക് വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ജിലാനി. വിദേശകാര്യം സംബന്ധിച്ച സെനറ്റ് സ്റ്റാന്‍ഡിങ് കമ്മറ്റിയിലാണ് ജിലാനി ഇക്കാര്യം വ്യക്തമാക്കിയത്.
ഗോത്രമേഖലയില്‍ അമേരിക്ക നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരിലേറെയും ഭീകരര്‍ തന്നെ. എന്നാല്‍, യുഎസ് നടപടി പാക്കിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ജിലാനി ആവര്‍ത്തിച്ചു. ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്ന പരിഹാരം സാധ്യമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിലാനിയുടെ ഈ വെളിപ്പെടുത്തലിനു പിന്നാലെ വസീരിസ്ഥാനിലെ ബാബര്‍ ഖര് മേഖലയില്‍ യുഎസ് വ്യോമാക്രമണത്തില്‍ ഏഴ് ഭീകരര്‍ കൊല്ലപ്പെട്ടു.
താലിബാന് ഭീകരന് അലി മഷീദിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അല്‍ഖ്വയ്ദ ഭീകരരായ അബു മജീദ് ഇറാഖി, ഷെയ്ഖ് വഖാസ് യമെനി എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. വസീരിസ്ഥാനിലെ അമേരിക്കന്‍ നടപടിക്കെതിരെ പാക്കിസ്ഥാന് പലതവണ ശബ്ദമുയര്‍ത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ പൗരന്മാരെ ഭീകരര്‍ ലക്ഷ്യമിടുന്നെന്നും അതിനാല്‍ത്തന്നെ നിയമങ്ങള്‍ക്കും ധാര്‍മികതയ്ക്കും അനുസൃതമാണ് ആക്രമണങ്ങളെന്നും അമേരിക്കയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: