ആലുവ: സംഘടിത മതശക്തികള്‍ക്ക് സമ്പത്തുല്പ്പാദനമേഖലകള് തീറെഴുതി നല്കുമ്പോള് മണ്ണില്‍ പണിയെടുക്കുന്ന പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ രണ്ട് സെന്റ് മുതല്‍ 10 സെന്റ് വരെയുള്ള തുണ്ടുഭൂമിയില്‍ തളച്ചിടുകയാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇരുമുന്നണികളും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കെപിഎംഎസ് സംസ്ഥാന സമിതി അംഗം വി.എ.രഞ്ചന്‍ പറഞ്ഞു. പട്ടികജാതി-വര്‍ഗ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ ആലുവ എംഎല്‍എ അന്‍വര്‍സാദത്തിന്റെ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ അര്‍ഹതപ്പെട്ട ഭൂമിയുടെ അവകാശ പങ്കാളിത്തം നേടിയെടുക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സമിതി മണ്ഡലം ചെയര്മാന് എന്‍.കെ.സുധാകരന്, സംയുക്തസമിതി താലൂക്ക് പ്രസിഡന്റ് പി.കെ.കോന്നന്, ടി.പി.വേലായുധന്, കെ.കെ.പൊന്നപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഹാത്മാഗാന്ധി ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ഐഎംഎ ജംഗ്ഷനില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വഴിയില്‍ കുത്തിയിരുന്നു. മാര്‍ച്ചിനുശേഷം 21 ഇന അവകാശപത്രിക സംയുക്തസമിതി നേതാക്കള്‍ എംഎല്‍എക്ക് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: