ന്യൂദല്‍ഹി: 2012 ഏപ്രില്‍ മുതല്‍ 2013 ജനുവരി വരെയുള്ള കാലയളവില്‍ റെയില്‍വേയുടെ വരുമാനം 1,01,223.95 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 84,083.74 കോടി രൂപയായിരുന്നു റെയില്‍വേയുടെ വരുമാനം. 20.38 ശതമാനം വര്‍ധനവാണ് ഇക്കുറി നേടിയത്. ചരക്ക് ഗതാഗതത്തിലൂടെയുള്ള വരുമാനം 70,067.36 കോടി രൂപയായി ഉയര്‍ന്നു. 24.76 ശതമാനമാണ് വര്‍ധന. യാത്രാ ഇനത്തിലുള്ള വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പത്ത് മാസങ്ങളില്‍ 25,924.29 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലിത് 23,344.42 കോടി രൂപയായി ഉയര്‍ന്നു. 11.05 ശതമാനമാണ് വര്‍ധന.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് റെയില്‍വേ നിരക്കില്‍ 21 ശതമാനമാണ് വര്‍ധനവ് വരുത്തിയത്. 2013-14 കാലയളവില്‍ 6600 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യം 1200 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: