ന്യൂദല്‍ഹി: പാര്‍ലമെന്റ് അക്രമണകേസില്‍ അഫ്സല് ഗുരുവിനൊപ്പം പ്രതി ചേര്‍ക്കപ്പെട്ടിരുന്ന പ്രൊഫ. എസ്.എ.ആര് ഗീലാനിയെയും ഹൂറിയത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനെയും ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കി.
അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഗിലാനിയെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നത്. പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്മാണമാകാതിരിക്കാന് ഉള്ള കരുതല്‍ എന്ന നിലക്കാണ് ഗിലാനിയെ അറസ്റ്റു ചെയ്തതെന്ന് പോലീസ് അറിയിച്ചു.
2001ലെ പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്സല് ഗുരുവിനൊപ്പം ഗിലാനിയെയും കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. പിന്നീട് സുപ്രീംകോടതിയും വധശിക്ഷ ശരി വച്ചിരുന്നെങ്കിലും ഇയാളെ പിന്നീട് വിട്ടയക്കുകയായിരുന്നു.
അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയ രീതിക്കെതിരെ വിമര്‍ശനവുമായി അഫ്സല് ഗുരുവിന്റെ കുടുംബത്തോടൊപ്പം ഗിലാനിയും രംഗത്തു വന്നിരുന്നു. ഗുരുവിന്റെ ഭാര്യ സമര്‍പ്പിച്ചിരുന്ന ദയാഹര്‍ജി തള്ളിയ വിവരമോ വധശിക്ഷ നടപ്പാക്കിയ വിവരമോ കുടുംബത്തേ അറിയിച്ചില്ല. ഗുരുവിന്റെ മൃതദേഹം സംസ്കാരത്തിനായി വിട്ടു കൊടുത്തില്ല എന്നിവയ്ക്കെതിരെ രൂക്ഷമായിട്ടായിരുന്നു ഗിലാനി വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: