കൊച്ചി: അബ്കാരി കേസുകള്‍ സംബന്ധിച്ച കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്. ബാലകൃഷ്ണപിള്ളയുടെ വിമര്‍ശനങ്ങളോടു പ്രതികരിക്കേണ്ട കാര്യം തനിക്കില്ലെന്ന് എക്സൈസ് മന്ത്രി കെ. ബാബു. യുഡിഎഫിലെ കക്ഷിയാണെങ്കില്‍ വിമര്‍ശനം മുന്നണി യോഗത്തില്‍ ഉന്നയിക്കട്ടെ. അപ്പോള്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
അബ്കാരി കേസുകള്‍ സര്‍ക്കാര്‍ മനപ്പൂര്‍വ്വം തോറ്റുകൊടുക്കുകയായിരുന്നുവെന്നാണ് ബാലകൃഷ്ണപിള്ളയുടെ പരാമര്‍ശം. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അദ്ദേഹം ഏത് സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ബാര്‍ ഉടമകള്‍ക്ക് കോടതിയെ സമീപിച്ച് ലൈസന്‍സ് നേടാമെന്ന് വിധിച്ച സുപ്രീംകോടതി, സര്‍ക്കാര്‍ നയങ്ങളെ അംഗീകരിക്കുകയാണ് ചെയ്തതെന്നും ബാബു പറഞ്ഞു.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കു മദ്യശാലകള്‍ക്ക് അനുമതി നല്‍കാമെന്ന നിയമം പ്രാബല്യത്തിലുണ്ട്. ഇതു തടഞ്ഞു കൊണ്ടുള്ള ഉത്തരവിനെതിരേ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കു കോടതിയെ സമീപിക്കാമെന്നും ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: