കൊച്ചി : സ്വകാര്യ കമ്പനികള്‍ തങ്ങളുടെ ലാഭത്തിന്റെ രണ്ടു ശതമാനം സാമൂഹിക സേവന രംഗത്തു ചെലവിടുന്നത് നിര്‍ബന്ധമാക്കുമെന്നു കേന്ദ്രമന്ത്രി സച്ചിന് പെയിലറ്റ.് കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും ലാഭമുണ്ടാക്കുന്ന എല്ലാ കമ്പനികള്‍ക്കും ഇത് ബാധകമാക്കുമെന്നു മന്ത്രി പറഞ്ഞു. കെഎംഎ വാര്‍ഷിക സമ്മേളനത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ആഗ്രഹിക്കുന്ന തരത്തിലുള്ള ഇന്‍ഡ്യയുടെ വളര്‍ച്ചയ്ക്ക് ചില വെല്ലുവിളികള്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ അവസരങ്ങളും നിക്ഷേപങ്ങളും വര്ദ്ധിപ്പിക്കുന്നതിനായിരിക്കണം നമ്മള് മുന്‍ഗണന കൊടുക്കേണ്ടത്. മെച്ചപ്പെട്ട ജോലി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. യുവാക്കള്‍ സ്വയം സംരംഭകരായി മാറണമെന്നും സച്ചിന് പെയിലറ്റ് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ സ്വകാര്യ മേഖല കൂടുതല്‍ സംഭാവന നല്‍കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎംഎ പ്രസിഡന്റ് എസ്.ആര് നായര്‍ അധ്യക്ഷത വഹിച്ചു. ആള് ഇന്‍ഡ്യ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ബി.ശിവകുമാര്‍, ഫെഡറല്‍ ബാങ്ക് എംഡി ശ്യാം ശ്രീനിവാസന്, വി.ആര് നായര്‍, രാജ് മോഹന്‍ നായര്‍, രാജന് ജോര്‍ജ്ജ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: