കണ്ണൂര്‍: ലൈംഗികാരോപണ വിധേയനായ പി.ജെ.കുര്യന് രാജിവെക്കണമെന്നും പ്രശ്നത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ എന്‍ടിയു 34-ാം സംസ്ഥാന സമ്മേളനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുര്യനെതിരായ ആരോപണം ഗുരുതരമാണ്. മൂല്യബോധമുണ്ടായിരുന്നെങ്കില് കുര്യന് സ്വയം രാജിവയ്ക്കുമായിരുന്നു. ലൈംഗികാരോപണ വിധേയനായ ഒരാള്‍ രാജ്യസഭയുടെ ഉപാധ്യക്ഷ സ്ഥാനത്തിരിക്കുന്നത് ലജ്ജാവഹമാണ്. രാഷ്ട്രീയ രംഗത്തെ മൂല്യശോഷണത്തിന്റെ പ്രകടമായ ഉദാഹരണമാണ് കുര്യനെതിരെയും കുഞ്ഞാലിക്കുട്ടിക്കെതിരെയുമുള്ള ആരോപണം. പീഡനത്തിനിരയാകുന്നവരുടെ മൊഴിയാണ് പ്രധാനമെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടി മൂല്യബോധമുള്ള മുഖ്യമന്ത്രിയാണെങ്കില്‍ അന്വേണത്തിന് ഉത്തരവിടണമെന്നു ം കൃഷ്ണദാസ് ആവശ്യപ്പെട്ടു.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും മതഭീകരവാദികള്‍ക്ക് വേണ്ടി പരസ്യമായി രംഗത്ത് വരികയാണ്. മദനിക്ക് ആരോഗ്യ പരിരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് എം.എ.ബേബി നിയമസഭയില്‍ സബ്മിഷന് കൊണ്ടുവരികയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുകൂലിക്കുകയും ചെയ്തത് ഇതാണ് സൂചിപ്പിക്കുന്നത്. പാക് മതഭീകരവാദത്തിന്റെ പ്രതീകമാണ് മദനി. മദനിയുടെ തീവ്രവാദ പ്രസംഗത്തില്‍ ആകൃഷ്ടരായാണ് തടിയന്റവിട നസീര്‍, നവാസ് ഉള്‍പ്പെടെയുള്ളവര്‍ ഭീകരവാദികളായത്. കേരളത്തെ പാക്കിസ്ഥാന് ഭീകരരുടെ കോളനിയാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇടത്-വലത് മുന്നണികളുടെ അധികാരമോഹമാണ് കേരളത്തെ നശിപ്പിച്ചത്. ഭൂരിപക്ഷസമുദായത്തെ പാര്‍ശ്വവത്കരിച്ച് ന്യൂനപക്ഷത്തിന് അനര്‍ഹമായ സഹായം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മതം നോക്കി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിദ്യാര്‍ഥികളിലും മതപരമായ വിവേചനമുണ്ടാക്കാന്‍ കാരണമായി, കൃഷ്ണദാസ് പറഞ്ഞു.
എന്ടിയുവിനോടുള്ള സര്‍ക്കാരിന്റെ അവഗണനയുടെ കാലം കഴിഞ്ഞു. ഇനി പരിഗണനയുടെ കാലമാണ്. ഒരു സര്‍ക്കാരിനും എന്‍ടിയുവിനെ അവഗണിക്കാനാകില്ല. പങ്കാളിത്ത പെന്ഷന്വിഷയത്തില് പകല്‍ വെളിച്ചത്തിലാണ് ഫെറ്റോയെ ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍ ഇടതുപക്ഷം ചര്‍ച്ച നടത്തിയത് പാതിരാത്രിയിലാണ്. ഫെറ്റോവിന് കൊടുക്കാത്ത ഒരുറപ്പും ഇടതുസംഘടനകള്‍ക്ക് കൊടുത്തില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ. കെ.കെ.ബാലറാം അധ്യക്ഷത വഹിച്ചു. എന്‍ടിയു സംസ്ഥാന പ്രസിഡണ്ട് വി.ഉണ്ണിക്കൃഷ്ണന് ആമുഖഭാഷണം നടത്തി. ടി.എ.നാരായണന് സ്വാഗതവും എ.സി.മനു നന്ദിയും പറഞ്ഞു. വൈകിട്ട് ആയിരക്കണക്കിന് അധ്യാപകര്പങ്കെടുത്ത പ്രകടനവും സ്റ്റേഡിയം കോര്‍ണറി ല്‍ പൊതുസമ്മേളനവും നടന്നു. സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാനഅധ്യക്ഷ കെ.പി.ശശികല ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: