തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ യാത്രക്കാര്‍ കയ്യൊഴിയുന്നോ? കഴിഞ്ഞ പത്ത്ദിവസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇതാണ്. കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ കോര്പ്പറേഷന് നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല. ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചും സര്‍വീസുകള്‍ പുനഃക്രമീകരിച്ചും നടത്തിയ പരീക്ഷണവും വിജയം കണ്ടില്ല.
കോര്പ്പറേഷന് ഒരുമാസം മുമ്പുണ്ടായിരുന്ന ദിവസവരുമാനത്തില്‍ വന്‍കുറവാണ് ഉണ്ടായിരിക്കുന്നത്. ഏതാണ്ട് 40ലക്ഷം രൂപയുടെ ദിവസവരുമാനമാണ് കുറഞ്ഞത്. അതായത് പത്തുദിവസം കൊണ്ട് സാധാരണ നഷ്ടത്തെക്കാള്‍ 4കോടി രൂപ അധിക നഷ്ടം. ഒരുമാസം 15കോടിരൂപയുടെ അധിക നഷ്ടമുണ്ടാകുമെന്നാണ് കോര്‍പ്പറേഷന്റെ പുതിയ കണ്ടെത്തല്‍.
സംസ്ഥാനത്ത് 5660 ഷെഡ്യൂളുകളില്‍ 4567 സര്‍വീസുകള്‍ വ്യാഴാഴ്ച നടത്തിയിരുന്നു. എന്നിട്ടും നാലുകോടി നാല്‍പ്പത്തിഒന്നു ലക്ഷത്തി പതിമൂവായിരത്തി അറുന്നൂറ്റിതൊണ്ണൂറ്റിരണ്ടുരൂപയുടെ കളക്ഷനാണ് ലഭിച്ചത്. ഏറ്റവും ഉയര്‍ന്ന സര്‍വീസാണ് ഏഴാംതീയതി നടത്തിയത്. അഞ്ചുകോടി മുകളില്‍ കളക്ഷന്‍ ലഭിക്കുമെന്ന് പ്രതീക്ഷയായിരുന്നു കോര്പ്പറേഷന്. ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്നതിന് മുമ്പ് ഇത് അഞ്ചുകോടി ഇരുപത് ലക്ഷംരൂപയായിരുന്നു ദിവസവരുമാനം. കഴിഞ്ഞ ശനി, തിങ്കള്‍ ദിവസങ്ങളില്‍പോലും നാലുകോടി എണ്‍പത്തിഎട്ട് ലക്ഷംരൂപമാത്രമായിരുന്നു കളക്ഷന്‍. മുന്‍പ് ഇത് അഞ്ചുകോടി ഇരുപത്ലക്ഷം രൂപയായിരുന്നു.
ഡീസല്‍ വിലവര്‍ദ്ധനവിനെത്തുടര്‍ന്ന് കോര്പ്പറേഷന് ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതും ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതും യാത്രക്കാരെ തീവണ്ടിയാത്രയ്ക്ക് പ്രേരിപ്പിച്ചതാകാം നഷ്ടം വര്‍ദ്ധിക്കാന്‍ കാരണമെന്ന് കരുതുന്നു. സാധാരണ ബസ്സില്‍ യാത്രചെയ്തിരുന്നവര്‍ ബസ്സുകളുടെ അഭാവവും അധികയാത്രാച്ചെലവിനെത്തുടര്ന്ന് തീവണ്ടിയെ ആശ്രയിക്കുകയായിരുന്നു. താരതമ്യേന ടിക്കറ്റ് നിരക്ക് കുറവും സമയലാഭവും പലരെയും തീവണ്ടിയാത്രയ്ക്ക് കൂടുതല്‍ പ്രേരിപ്പിച്ചതുമാകാം ബസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
ഡീസല്‍വില വര്‍ദ്ധനവ് കെഎസ്ആര്‍ടിസിയെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചപ്പോള്‍ രണ്ടുമാസത്തേക്ക് സര്‍ക്കാര്‍ 28കോടി രൂപ സഹായവാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോര്പ്പറേഷന് സര്‍വീസുകള്‍ പുനഃക്രമീകരിച്ചും കൂടുതല്‍ സര്‍വീസുകള്‍ നടത്തിയിട്ടും നഷ്ടം വര്‍ദ്ധിക്കുകയായിരുന്നു. യാത്രക്കാര്‍ ബസ് യാത്ര ഒഴിവാക്കുകയാണോ എന്ന ആശങ്കയിലാണ് കോര്‍പ്പറേഷനും ജീവനക്കാരും.
ആര്.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: