ചെന്നൈ: യുപിഎ സര്‍ക്കാരിന്റെ നയതന്ത്രരംഗത്തെ പ്രവര്‍ത്തനം ലക്ഷ്യബോധമില്ലാത്തതാണെന്നു മാത്രമല്ല തുടര്‍ച്ചയില്ലാത്തതും സ്ഥിരതയില്ലാത്തതുമാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ് പ്രസ്താവിച്ചു. കഴിഞ്ഞ എട്ടുവര്‍ഷത്തിലേറെയായി നമ്മുടെ അയല്‍ രാജ്യങ്ങളുമായുള്ള ഉഭയകഷി ബന്ധങ്ങള്‍ ഇച്ഛാശക്തിയുടെ കുറവുകൊണ്ടും വിവേക ബദ്ധിയില്ലാത്തതുകൊണ്ടും ഏറെ മോശമായ സ്ഥിതിയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വശത്ത് പാകിസ്ഥാന് ഇന്‍ഡ്യാ വിരുദ്ധ നയങ്ങളും നടപടികളും തുടരുമ്പോള്‍ മറ്റൊരിടത്ത് ചൈന അവരുടെ എല്ലാ ദിശകളിലും ഇന്‍ഡ്യക്കെതിരായി നീങ്ങുന്നു. അടുത്തിടെ അറേബ്യന്‍ കടലിനോടു ചേര്‍ന്ന് ഗ്വാഡാര്‍ തുറമുഖത്ത് പാകിസ്ഥാന് ചൈനക്ക് പ്രവര്‍ത്തന സൗകര്യം നല്കി. എന്തിനേറെ നമ്മുടെ പരമ്പരാഗത സുഹൃത്തെന്നു പറയപ്പെടുന്ന ശ്രീലങ്കയും ഹംബാട്ടോട്ടാ തുറമുഖത്ത് പ്രവര്‍ത്തനാനുമതി നല്‍കിക്കൊണ്ട് ചൈനയുമായി തന്ത്രപരമായ സൗഹാര്‍ദ്ദത്തിനു തുനിഞ്ഞിരിക്കുന്നു, രാജ്നാഥ് വിശദീകരിച്ചു.
ഭരണഘടനയുടെ 13-ാം ഭേദഗതി വഴി ശ്രീങ്കന് സര്‍ക്കാര്‍ തമിഴ് പ്രവിശ്യകള്‍ക്ക് കൂടുതല്‍ അധികാരം നല്കുന്നതിനു നിയമമുണ്ടാക്കി. അതിലൂടെ ശ്രീലങ്കയില്‍ തമിഴര്‍ക്ക് കൂടുതല്‍ രാഷ്ട്രീയാധികാരവും പുനരധിവാസ സൗകര്യങ്ങളും ലഭിക്കുമെന്ന് യുപിഎ സര്‍ക്കാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലങ്കന്‍ സര്‍ക്കാര്‍ അത്തരം വാഗ്ദാനങ്ങളെല്ലാം തള്ളിക്കളഞ്ഞിരിക്കുന്നു. ഇത് ഇന്‍ഡ്യക്കു സംഭവിച്ച വമ്പിച്ച നയതന്ത്ര പരാജയമാണ്. ലങ്കയിലെ തമിഴ് ജനതയുടെ ആശ്വാസവും പുനരധിവാസവും സംബന്ധിച്ച വിഷയങ്ങള്‍ നയതന്ത്രമാര്‍ഗ്ഗങ്ങളിലൂടെ ഉയര്‍ത്താന്‍ ബിജെപി പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു-രാജ്നാഥ് പറഞ്ഞു.
പാല്‍ക്ക് കടലിടുക്കില്‍ ജീവിതവൃത്തിക്ക് മീന്പിടുത്തത്തിലേര്പ്പെട്ടിരിക്കുന്ന തമിഴ്നാട്ടുകാരുടെ സുരക്ഷാ കാര്യത്തിലും യുപിഎ സര്‍ക്കാര്‍ അടിയന്തിരമായി നപടിയെടുക്കമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാവേരി നദീജല പ്രശ്നത്തില്‍ കാവേരി തര്‍ക്ക ട്രിബ്യൂണലിനോട് അന്തിമ വിധി ഫെബ്രുവരി 20-നു പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കെ വിധി വരും മുമ്പ് തമിഴ്നാടു-കര്‍ണാടക മുഖ്യമന്ത്രിമാരെ വിളിച്ചു ചര്‍ച്ച നടത്തി ഒരു സമവായമുണ്ടക്കാന് പ്രധാനമന്ത്രി തയ്യാറാകണമെന്ന് രാജ്നാഥ് ആവശ്യപ്പെട്ടു.
അടുത്തിടെ ചില സാംസ്കാരിക വിഷയങ്ങളില്‍ ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച ബിജെപി നേതാവ് വളര്‍ന്ന വരുന്ന ഈ സാംസ്കാരിക അസഹിഷ്ണുതക്കെതിരേ വ്യാപകമായ പൊതു ചര്‍ച്ചകള്‍ ഉണ്ടാവണമെന്ന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: