ലണ്ടന്‍: ഫെയ്സ്ബുക്കില്‍ ബുര്‍ഖ ധരിക്കുന്ന മുസ്ലീങ്ങളെ മാലിന്യക്കൂടകളോട് താരതമ്യം ചെയ്ത യാഥാസ്ഥിതിക പാര്‍ട്ടിയംഗം കൂടിയായ പ്രാദേശിക കൗണ്‍സിലറെ സസ്പെന്റ് ചെയ്തു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലെ കണ്‍സര്‍വേറ്റീവ് കൗണ്‍സിലറായ ക്രിസ് ജോണീഡ്സിനെയാണ് ഇസ്ലാമികഭീതി ആരോപിച്ച് സസ്പെന്റ് ചെയ്തതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
രണ്ട് മാലിന്യക്കൂടകള്ക്ക് സമീപം ബുര്‍ഖ ധരിച്ചിരിക്കുന്ന സ്ത്രീയുടെയും കുട്ടിയുടെയും ചിത്രം ജോണീഡ്സ് പോസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇങ്ങനെ രേഖപ്പെടുത്തി – “ഞാന്‍ അവര്‍ അവിടെ നില്‍ക്കുന്നത് കണ്ടു. ഞാന്‍ അവരോട് പറഞ്ഞു, നിങ്ങള്‍ക്ക് മനോഹരികളായ മൂന്നു മക്കളുണ്ട്. എന്നാല്‍ കാര്യം ശരിക്കു മനസ്സിലാക്കാതെ അവര്‍ എന്നോട് കയര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അത് അറിഞ്ഞു കൊണ്ടുള്ള തെറ്റാണ്.”
ഗ്രീക്ക് വംശജനായ ജോണീഡ്സ് ഫെയ്സ് ബുക്കിലൂടെ തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കി. താനൊരു ഇസ്ലാമിക ഭീതി ഉള്ള ആളല്ല. രാഷ്ട്രീയ-ലിംഗ-മത-സാംസ്കാരിക പശ്ചാത്തലം നോക്കാതെ എന്‍ഫീല്‍ഡിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആവശ്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ താന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും ജോണീഡ്സ് പറഞ്ഞു.
വിവാദ പോസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍ നിന്നും നീക്കം ചെയ്തെങ്കിലും ജോണീഡ്സ് അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് പ്രിന്റഔട്ടുകള് കണ്ടശേഷം കൗണ്‍സില്‍ അധികൃതര്‍ വ്യക്തമാക്കി. മെട്രോപൊളീറ്റന്‍ പോലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക കണ്‍സര്‍വേറ്റീവ് സംഘത്തില്‍ നിന്നും അദ്ദേഹത്തെ സസ്പെന്റു ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: