കാലിഫോര്‍ണിയ: കോടീശ്വരന്മാര്ക്ക് ഇനി കാലിഫോര്‍ണിയയില്‍ ജീവിക്കാന്‍ ചെലവേറും. പുതുവര്‍ഷത്തോടെ വന്‍കിട സമ്പാദകര്‍ നേരിടേണ്ടത് 51.9 ശതമാനം ആദായനികുതിയാണ്. അതായത് ഒരു ധനവാന് ദശലക്ഷക്കണക്കിന് രൂപ നികുതിയിനത്തില്‍ അധികം ചെലവാകും. ഇത് സൂചിപ്പിക്കുന്നത് ധനവാന്മാര്ക്ക് കാലിഫോര്‍ണിയയിലെ ജീവിതം ദുഷ്ക്കരമാവും എന്നാണ്. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നികുതിയാണ് ഈടാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അധിക ആദായനികുതിയാണ് കാലിഫോര്‍ണിയയില്‍.
രണ്ടാം ലോകമഹായുദ്ധകാലത്താണ് ഇത്രയധികം നികുതി ഇതിനുമുമ്പ് ഈടാക്കിയത്. ഇതുമൂലം കാലിഫോര്‍ണിയയെ അപേക്ഷിച്ച് നികുതി കുറഞ്ഞ സംസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുകയാണ് പണക്കാര്. ഇതില്‍ ഭൂരിഭാഗവും സംസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിപ്രദേശമാണ്. നികുതി വര്‍ധനവിനെതിരെ വ്യവസായികപ്രമുഖരും രാഷ്ട്രീയക്കാരും മറ്റ് മഹദ്വ്യക്തികളും പ്രതികരിച്ചു. ഈ നികുതി വര്‍ധനവിനെ ജനം പുച്ഛിച്ചുതള്ളുമെന്നും സംസ്ഥാനങ്ങള്‍ തമ്മിലുള്ള യുദ്ധമാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അഭിപ്രായങ്ങള്‍ ഉണ്ടായി.
സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ തുലനം ചെയ്യുന്നതിനുവേണ്ടിയാണ് നികുതി വര്‍ധനവിന് നിര്‍ബന്ധിതമായതെന്നാണ് കാലിഫോര്‍ണിയാ സംസ്ഥാനത്തിലെ അധികൃതരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: