പത്തനംതിട്ട: വിമാനത്താവളത്തിനു വേണ്ടിയുള്ള എല്ലാ അനുമതികളും ലഭിച്ചു എന്നു പറയുന്ന കെജിഎസ് ഗ്രൂപ്പ് അത് ജനങ്ങളുടെ മുന്പില് വ്യക്തമാക്കണമെന്ന് പൈതൃകഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. കേന്ദ്ര പരിസ്ഥിതി വകുപ്പ് ഉള്‍പ്പെടെ നിരവധി വകുപ്പുകളുടെ അനുവാദം ഇതുവരെ കമ്പനിക്ക് ലഭിച്ചിട്ടില്ല. അമേരിക്കയില്‍ മാത്രം നടപ്പിലായിട്ടുള്ള എയറോട്രോപ്പോളിസ് പദ്ധതിയാണ് ആറന്മുളയില് നടപ്പിലാക്കാന്‍ പോകുന്നത്. എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് പുതിയ ഒരു നഗരം കെട്ടിപ്പടുക്കുന്നതാണ് ഈ പദ്ധതി. ഇതോടു കൂടി അത്രയും പ്രദേശം സ്വയംഭരണ മേഖലയാകുകയും ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോവേണ്ടി വരികയും ചെയ്യും. കുറഞ്ഞത് 2000 ഏക്കര്‍ സ്ഥലമെങ്കിലും ഇതിന് വേണ്ടി വരും. നിരവധി കേസുകള്‍ നില നില്‍ക്കുകയും കളക്ടര്‍ പോക്കുവരവ് റദ്ദാക്കുകയും ചെയ്ത വസ്തുവില്‍ കോടതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അടുത്ത ശബരിമല സീസണില്‍ ആദ്യവിമാനം പറപ്പിക്കും എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് കമ്പനി വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവള പദ്ധതിക്കെതിരെ പൈതൃകഗ്രാമ കര്‍മ്മസമിതി ആറന്മുള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പദയാത്രയുടെ സമാപന സമ്മേളനം ആറാട്ടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല്ക്കാലിക്കല് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പദയാത്ര പള്ളിയോട – പള്ളി വിളക്ക് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി. ഇന്ദുചൂഡന് ഉദ്ഘാടനം ചെയ്തു. കിടങ്ങന്നൂര്‍ ശ്രീദേവി ഹൈന്ദവ സേവാസമിതി സെക്രട്ടറി ആര് രാമചന്ദ്രന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആറാട്ടുപുഴയില്‍ നടന്ന സമാപന സമ്മേളനത്തില്‍ പൈതൃക ഗ്രാമകര്മ്മ സമിതി മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. വസന്ത് നീര്‍വിളാകത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പൈതൃക ഗ്രാമകര്മ്മ സമിതി ജനറല്‍ കണ്‍വീനര്‍ പി ആര് ഷാജി, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി കെ പി സോമന്, ജാഥാ ക്യാപ്റ്റന്‍ കെ സജിത് നീര്‍വിളാകം, പഞ്ചായത്ത് സെക്രട്ടറി വി ആര് സജികുമാര്‍, പഞ്ചായത്ത് കണ്‍വീനര്‍ സുരേഷ് ആറാട്ടുപുഴ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: