തിരുവനന്തപുരം: നിയമസഭാ മാര്‍ച്ചിനിടെ വനിതാ എം.എല്‍.എമാരെ മര്‍ദിച്ചു എന്ന പ്രതിപക്ഷത്തിന്റെ ആരോപണവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ഹേമചന്ദ്രന് നടത്തിയ അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ കുറ്റം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പോലീസുകാരെ സസ്പെന്‍ഡ് ചെയ്യില്ലെന്നും അങ്ങനെ ചെയ്താല്‍ അത് നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. ഇന്നലെ പറയാത്ത ആക്ഷേപങ്ങളാണ് പ്രതിപക്ഷം ഇന്ന് ഉന്നയിക്കുന്നത്. സംഘര്‍ഷത്തിനിടെ പോലീസുകാര്‍ തന്റെ സാരി പിടിച്ചുവലിച്ചതായും മറ്റും ഇ.എസ് ബിജിമോള്‍ എം.എല്‍.എ ഇന്നലെ തനിക്കോ സ്പീക്കര്‍ക്കോ നല്കിയ പരാതിയില്‍ ഉന്നയിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
വനിതാ പോലീസുകാരെ തിരിച്ചറിയത്തക്ക വിധത്തില്‍ യാതൊരു സൂചനകളും പരാതിയില്‍ ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എഡിജിപി നടത്തിയ അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ കുറ്റം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബിജിമോള്‍ പോലീസ് വാഹനത്തില്‍ ഇടിക്കുന്ന ചിത്രം മിക്ക പത്രങ്ങളിലും വന്നിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: