പള്ളുരുത്തി: രൂക്ഷമായ ജലക്ഷാമം കൊണ്ട് ദുരിതമനുഭവിക്കുന്ന പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ് പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജപ്പാന് കുടിവെള്ള പദ്ധതി വഴി അരൂരില്‍ എത്തുന്ന കുടിവെള്ളം ഇടക്കൊച്ചിയിലേക്ക് നീട്ടുവാന്‍ നിര്‍ദ്ദേശം.
വാട്ടര്‍ അതോറിറ്റിയില്‍ ഈ നിര്‍ദ്ദേശം സര്‍ക്കാരിനു മുന്പില് അവതരിപ്പിച്ച് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇടക്കൊച്ചിയില്‍ സംസ്ഥാന ഹൈവേ ഉപരോധിച്ച സമരസമിതി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കൊച്ചിയില്‍ നിന്നായിരുന്നു അരൂര്‍ വ്യവസായ മേഖലയിലേക്ക് വെള്ളം വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജപ്പാന് പദ്ധതി പ്രകാരം അരൂര്‍ വ്യവസായ മേഖലയില്‍ ആവശ്യത്തിലേറെ വെള്ളം ലഭിക്കുന്നുണ്ട്. നേരത്തെ ഇടക്കൊച്ചിയില്‍ നിന്നും അരൂരിലേക്ക് നാട്ടിയ പൈപ്പ് ലൈന്‍ ഇപ്പോഴും നിലവിലുണ്ട്. ഈ പൈപ്പ് ലൈനിലേക്ക് ജപ്പാന് പദ്ധതിയുമായി ബന്ധിപ്പിക്കേണ്ട ചെലവുകളെ ഇതിന് വേണ്ടിവരികയുള്ളൂ. അഞ്ചുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ജനറോം പദ്ധതി പൂര്‍ത്തിയാകുംവരെ ജപ്പാന് പദ്ധതിയിലൂടെ വെള്ളമെത്തിച്ചാല്‍ പള്ളുരുത്തി ഭൂഗര്‍ഭ ജലസംഭരണിയിലെ വെള്ളം പള്ളുരുത്തി മേഖലയിലേക്ക് ഉപയോഗപെടുത്തി, ജപ്പാന് കുടിവെള്ള പദ്ധതി പ്രകാരമുള്ള വെള്ളം ഇടക്കൊച്ചിയില്‍ വിതരണം ചെയ്യാം. ഇത് മൂലം അരൂരില്‍ ജലക്ഷാമം അനുഭവപ്പെടുകയുമില്ല. ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ചര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വര്‍ഗീസ് സാമുവല്‍, അസി.എക്സി.എഞ്ചിനീയര്‍ രതിയപ്പന്‍, സമരസമിതി ഭാരവാഹികളായ ജോസഫ് സേവ്യര്‍ കളപുരക്കല്‍, കെ.ജെ.ബേസില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: