കോതമംഗലം: ഡോവ്മിഷന്-കുട്ടിഡോവ്മിഷന് പദ്ധതിയുടെ ഭാഗമായി കോതമംഗലം താലൂക്കിലെ മുഴുവന്‍ സ്കൂളുകളിലേയും ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ബോധവല്‍ക്കരണ യോഗ-ധ്യാന ക്ലാസുകള്‍ ആരംഭിച്ചു. താലൂക്കിലെ അയ്യങ്കാവ് ഗവ. ഹൈസ്കൂള്‍, ചാത്തമറ്റം, ചെറുവട്ടൂര്‍, കടവൂര്‍, മാതിരപ്പിള്ളി, നേര്യമംഗലം, പല്ലാരിമംഗലം, കുട്ടമ്പുഴ എന്നീ ഗവ. ഹൈസ്കൂളുകളിലുമാണ് ബോധവല്ക്കരണക്ലാസുകള്ക്ക് തുടക്കം കുറിച്ചത്. എസ്എസ്എ ട്രെയിനര്‍മാരാണ് ക്ലാസുകള്‍ നയിച്ചത്.
മാര്‍ബേസില്‍ ഹൈസ്കൂള്‍, കോതമംഗലം സെന്റ്ജോസഫ് ഹൈസ്കൂള്‍, പൈങ്ങോട്ടൂര്‍ എന്നീ സ്കൂളുകളില്‍ യോഗ-മെഡിറ്റേഷന്‍ ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു. 25ന് താലൂക്കിലെ അമ്പത്തിരണ്ട് സ്കൂളുകളിലെ ഏഴ്, എട്ട് ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ബോധവല്‍ക്കരണക്ലാസുകളും യോഗ-മെഡിറ്റേഷന്‍ ക്ലാസുകളും രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണക്ലാസുകളും പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് തുടര്‍ച്ചയായി ഷെഡ്യൂള്‍ തയ്യാറാക്കിയിട്ടുള്ളത്. സ്കൂള്‍ തലത്തിലുള്ള ഉദ്ഘാടനച്ചടങ്ങുകളില്‍ അതാത് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, പിടിഎ പ്രസിഡന്റുമാര്‍, അഭിഭാഷക പ്രതിനിധികള്‍, ഹെഡ്മാസ്റ്റര്മാര്, എസ്എസ്എ ട്രെയിനര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: