കൊച്ചി: ജനിതക വിളകള്‍ പ്രായോഗിക തലത്തില്‍ കൃഷി ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത ആവശ്യമാണെന്ന് പ്രശസ്ത ജനിതക വിള ഗവേഷക ഡോ. ലേഖാ ശ്രീകണ്ഠന് അഭിപ്രായപ്പെട്ടു. ആയിരത്താണ്ടുകളായി ജൈവമണ്ഡലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമത്തില്‍ കൈകടത്തുന്നതില്‍ ഏറെ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു. കുസാറ്റ് ഡയറക്ടറേറ്റ് ഓഫ് പബ്ലിക് റിലേഷന്‍സ് ആന്റ് പബ്ലിക്കേഷന്‍സും സെന്റര്‍ ഫോര്‍ സയന്‍സ് കമ്മ്യൂണിക്കേഷനും സംയുക്തമായി സംഘടിപ്പിച്ച ‘ജനിതക വിളകള്‍-നന്മയും തിന്മയും’ എന്ന വിഷയത്തില്‍ ദേശീയ ശാസ്ത്രദിന പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ജനിതകവിളകളെ അന്ധമായി വെറുക്കുന്നതില്‍ അര്‍ത്ഥമില്ല. ഗവേഷണവും കൂടിയേ തീരൂ. പക്ഷേ സ്വകാര്യ കമ്പനികളാണ് ഇത്തരം സംരംഭങ്ങള്‍ക്ക് പിന്നിലുള്ളത് എന്നതുകൊണ്ട് സര്‍ക്കാര്‍ തലത്തിലുള്ള ഗൗരവതരമായ നിരീക്ഷണം ഉണ്ടാകേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ജനിതക വിളകള്‍ സുരക്ഷിതമാണോ എന്ന കാര്യത്തില്‍ ഇനിയും തീര്‍പ്പായിട്ടില്ല. അക്കാര്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഉറപ്പില്ല. ഇത്തരം പല വിളകളും അപ്രതീക്ഷിതമായ വിഷാംശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതായും അവയുടെ ജീന്‍ പ്രകൃതിയിലെ ഇതര ജീവജാലങ്ങളിലേക്ക് സന്നിവേശിക്കാനുള്ള സാധ്യതയുള്ളതായും ഡോ. ലേഖാ ശ്രീകണ്ഠന് പറഞ്ഞു.
സര്‍വ്വകലാശാല പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. ഗോഡ്ഫ്രെ ലൂയിസ് ശാസ്ത്രദിന പ്രഭാഷണം ഉദ്ഘാടനം ചെയ്തു. സര്‍വ്വകലാശാലയുടെ ഇലക്ട്രോണിക്സ് സെമിനാര്‍ ഹാളില്‍ നടത്തിയ ചടങ്ങില്‍ സര്‍വ്വകലാശാല ടെക്നോളജി ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഋഷേന്സ് ആന്റ് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ഡോ. എസ്.അനില്‍ കുമാര്‍ സ്വാഗതവും സുരേഷ് കുമാര്‍.ജി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: