കൊച്ചി: ഈശ്വരനെ സ്നേഹിക്കുന്നതുപോലെ കൃഷിയേയും ജൈവകാര്ഷികവൃത്തിയേയും സ്നേഹിച്ചുവെങ്കില്‍ മാത്രം വിഷലിപ്തമായ ആഹാരങ്ങളില്നിന്നും പൂര്‍ണ്ണമായ മോചനം ലഭിക്കുകയുള്ളൂവെന്ന് ജസ്റ്റിസ് കെ.സുകുമാരന്‍ അഭിപ്രായപ്പെട്ടു. നഗരങ്ങളില്‍ മട്ടുപ്പാവില്‍ കൃഷി പരമാവധി പ്രോത്സാഹിപ്പിച്ചാല്‍ പച്ചക്കറി സ്വയംപര്യാപ്തത നേടിയെടുക്കാന്‍ കഴിയൂ.
സംസ്ഥാന കൃഷിവകുപ്പിന്റെ ആത്മയും വൈറ്റില കൃഷിഭവന് ടിഡി റോഡ് സിറ്റിസണ്‍ വെല്‍ഫെയര്‍ അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ അച്യുതമേനോന് ഹാളില്‍ സംഘടിപ്പിച്ച ഏകദിന കാര്‍ഷിക പരിപാലനക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് സുകുമാരന്‍. ടിഡി റോഡ് സിറ്റിസണ്‍ വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് കെ.എസ്.ദിലീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ സുധ ദിലീപ് കുമാര്‍, എ.ആര്.എസ്.വാധ്യാര്, പി.രംഗദാസപ്രഭു, കുരുവിള മാത്യൂസ്, കുമ്പളം രവി, ടി.എന്‍.പ്രതാപന്, കെ.ഗോപിനാഥ കമ്മത്ത്, ലക്ഷ്മി നാരായണന്, സംസ്ഥാന കൃഷിവകുപ്പ് അസി. ഡയറക്ടര്‍ ടി.ആര്.ഉഷാദേവി, വൈറ്റില കൃഷിഭവന് ഓഫീസര്‍ ടി.കെ.ഉഷ, ഡോ. സുകുമാരന്‍, ഡോ. വിജയസുജിത്, വാസുദേവന്‍, ജനശ്രീ ബ്ലോക്ക് ചെയര്മാന് പി.എ.നവാസ്, പി.എല്‍.ആനന്ദ്, ഡി.പി.പണിക്കര്‍, ഏലൂര്‍ ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.
മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട വിമല ജി.കമ്മത്ത്, പി.ലക്ഷ്മിക്കുട്ടി എന്നിവരെ ജസ്റ്റിസ് സുകുമാരന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പച്ചക്കറി വിത്തുകള്‍, ടിഷ്യു വാഴത്തൈകള്‍, വെജിറ്റബിള്‍സ് ആന്റ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിന്റെ ഫലവൃക്ഷത്തൈകള്‍ എന്നിവയും സൗജന്യമായി വിതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: