കൊല്ലം: കേരളപുരം ആനന്ദധാമം ആശ്രമത്തില്‍ വിവിധ പരിപാടികളോടെ “സദ്ഗമയ” സംഗമം നാളെ നടക്കും. ആശ്രമത്തിന്റെ വാര്‍ഷികാചരണവും ബോധേന്ദ്രതീര്‍ത്ഥ സ്വാമികളുടെ ജന്മദിനാചരണവുമാണ് സര്‍വ്വധര്‍മ്മ സമന്വയ സദസ്, രാഷ്ട്ര പുനരര്‍പ്പണ ശില്പശാല, മാനവസേവായജ്ഞം, സമൂഹ പ്രാര്‍ത്ഥന എന്നീ ചടങ്ങുകളോടെ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ നടക്കുന്നത്.
രാവിലെ ഒമ്പതിന് നടക്കുന്ന പൊതുസമ്മേളനം സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും. ബോധേന്ദ്രതീര്‍ത്ഥ സ്വാമി അധ്യക്ഷത വഹിക്കും. സ്വാമി ഭുവനാത്മാനന്ദ, സ്വാമി സച്ചിദാനന്ദഭാരതി, ശിവേശ ചൈതന്യ, മാന്നാര്‍ അബ്ദുള്‍സലാം മുസലിയാര്‍, പ്രൊഫ. ജോണ്സണ് കരൂര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും.
കെ.എന്‍.കെ. നമ്പൂതിരി, പി. ഷെറഫുദ്ദീന്, എസ്. സുവര്‍ണകുമാര്‍, ആര്. ചന്ദ്രചൂഡന്‍നായര്‍, പത്മരാജന് എന്നിവര്‍ സംസാരിക്കും. ബോധേന്ദ്രതീര്‍ത്ഥ സ്വാമികളെ ചടങ്ങില്ആദരിക്കും. രാജേഷ് ഭരത് സ്വാഗതവും ജലാധരന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: