തിരുവനന്തപുരം: പി.ജെ.കുര്യനെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയില്‍ സോണിയാഗാന്ധി സമ്മര്‍ദം ചെലുത്തുകയാണെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന് പറഞ്ഞു. പി.ജെ.കുര്യനെ രാജ്യസഭാ ഉപാദ്ധ്യക്ഷസ്ഥാനത്തുനിന്നും മാറ്റി സൂര്യനെല്ലികേസ് തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച നടത്തിയ നിയമസഭാമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്. പി.ജെ.കുര്യന് ജനാധിപത്യത്തെ കളങ്കിതമാക്കി നീതിന്യായവ്യവസ്ഥിതിയെ വെല്ലുവിളിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
ദില്ലിയിലെ പെണ്‍കുട്ടിക്കുവേണ്ടി ആത്മാര്‍ത്ഥതയോടെയാണ് കണ്ണീര്വാര്ത്തതെങ്കില് സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്കുവേണ്ടി ഒരിറ്റ് കണ്ണീര്‍വാര്‍ക്കാന്‍ തയ്യാറാകണം. പെണ്‍കുട്ടിയുടെ അമ്മ അയച്ച കത്തിന് ഒരു മാതാവെന്നനിലക്ക് സോണിയാഗാന്ധി അടിയന്തരമായി നടപടി സ്വീകരിക്കണം. സ്ത്രീ സുരക്ഷാരംഗത്ത് പുതിയ നിയമംവന്ന സാഹചര്യത്തില്‍ ആ നിയമം ചര്‍ച്ചചെയ്യാന്‍ ആരോപണവിധേയനായ പി.ജെ.കുര്യനെ തല്സ്ഥാനത്തിരുത്തുന്നത് ഇന്ത്യന്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതിന് സമാനമാണ്. വനിതാകമ്മീഷന് ഇടപെടില്ലെന്ന അധ്യക്ഷയുടെ നിലപാട് വനിതാകമ്മീഷന്റെ സ്വതന്ത്ര സ്വഭാവത്തെ ഇല്ലാതാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു വനിതാകമ്മീഷന് കേരളത്തിന് ആവശ്യമില്ല.
പി.ജെ.കുര്യന് രാഷ്ട്രീയ സംരക്ഷണം നല്‍കാനുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവന സ്ത്രീ സമൂഹത്തോട് കോണ്‍ഗ്രസിനുള്ള നിലപാടാണ് വ്യക്തമാക്കുന്നത്. ഇത് പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. കേസ് അട്ടിമറിച്ച സിബിമാത്യൂസിന് വിവരാവകാശ കമ്മീഷന് സ്ഥാനത്ത് തുടരാന്‍ ധാര്‍മികമായി അവകാശമില്ല.
സിബി മാത്യൂസിനെ ഉപയോഗിച്ച് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് കേസ് അട്ടിമറിച്ചതിനെക്കുറിച്ചും തുടരന്വേഷണം നടത്തണമെന്നും ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജനകകുമാരി, ജില്ലാ ജനറല്‍സെക്രട്ടറി സിമിജ്യോതിഷ്, ശ്രീകുമാരി, ബിജെപി സംസ്ഥാന സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, പി.രാഘവന്, ജില്ലാ ജനറല്‍സെക്രട്ടറിമാരായ വെങ്ങാനൂര്‍ സതീഷ്, എസ്.സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: