കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ സിവില്‍ ടെണ്ടര്‍ നടപടികള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേശകന് ഇ. ശ്രീധരന് പറഞ്ഞു. ആദ്യ ടെണ്ടര്‍ മാര്‍ച്ച് ഒന്നിന് നടക്കും. രണ്ടാമത്തേത് മാര്‍ച്ച് 4 ന് നടക്കും. മാര്‍ച്ചില്‍ ഈ നടപടികളെല്ലാം പൂര്‍ത്തീകരിക്കും. തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രില്‍ ഒന്നോടുകൂടി കോണ്‍ട്രാക്ര്‍മാര്‍ ഫീല്‍ഡില്‍ ഇറങ്ങും. കോണ്‍ട്രാക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കുവാനുള്ള യോഗം ഇന്ന് നടക്കും. ടെണ്ടര്‍ നടപടിക്രമങ്ങളില്‍ ആര്‍ക്കും പ്രത്യേക പരിഗണനയില്ല. ടെണ്ടറുകള്‍ക്ക് ഒരു പ്രത്യേക നിലവാരം വെച്ചിട്ടുണ്ട്. ഇവ ഉള്ള ആര്‍ക്കും അതില്‍ പങ്കെടുക്കാം. കൊച്ചി മെട്രോ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികബുദ്ധിമുട്ടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം നല്‍കിക്കഴിഞ്ഞു. രണ്ട് വര്‍ഷത്തേക്ക് സാമ്പത്തികപ്രശ്നങ്ങ ളൊന്നുമില്ല. ജപ്പാന് സാമ്പത്തിക ഏജന്‍സി (ജെയ്ക)യുടെ വായ്പക്ക് കാലതാമസമെടുക്കും. അവരുടെ നടപടിക്രമങ്ങള്‍ ഒരുവര്‍ഷം വരെ നീണ്ടുനില്‍ക്കും. അങ്ങനെ വന്നാല്‍ മറ്റ് ഏജന്‍സികളെ സമീപിക്കുന്നതിനെക്കുറിച്ചും ചിന്തിക്കും. കാര്യങ്ങള്‍ വിചാരിച്ചപോലെതന്നെയാണ് മുന്നോട്ടുപോകുന്നത്. കൃത്യസമയത്ത് തന്നെ ലക്ഷ്യം കൈവരിക്കാനാകുമെന്നും ശ്രീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: