കൊച്ചി: ലൗജിഹാദില്‍പ്പെടുത്തി നാദാപുരത്തെ പ്ലസ്ടു വിദ്യാര്‍ഥിനിയെ ബംഗാളിലേക്ക് തട്ടിക്കൊണ്ടുപോയെന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി കേരള പോലീസിനോട് വിശദീകരണം തേടി. പെണ്‍കുട്ടിയെ തിരികെ കിട്ടാന്‍ സഹോദരന് സമര്‍പ്പിച്ച ഹര്‍ജിയില്‍ കുട്ടിയെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തി ബംഗാളിലെ ഡൊമക്കലില് തടഞ്ഞുവച്ചിരിക്കുകയാണെന്നും ബോധിപ്പിച്ചിരുന്നു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരന് ഷിട്ടി മുഹമ്മദ് മണ്ഡലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ പയസ് സി.കുര്യാക്കോസും പി.ഡി.രാജനും അടങ്ങുന്ന ഡിവിഷന് ബെഞ്ച് കേരള പോലീസിനോട് വിശദീകരണം തേടി. കേന്ദ്രസര്‍ക്കാരിനെയും ഹര്‍ജിയില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: