കൊച്ചി: കേരളത്തിലെ വിവിധ ബസ് റൂട്ടുകളിലെ ഫെയര്‍ സ്റ്റേജ് ആര് ടി എ നിര്‍ണയിച്ചതിനെതിരെ ഹൈക്കോടതിയില്‍ ബസ്സുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഫെയര്‍ സ്റ്റേജ് ജനങ്ങള്‍ക്ക് നഷ്ടം വരാത്തരീതിയില്‍ വേണം തീരുമാനിക്കാനെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് വി.ചിദംബരേശ് ആണ് ഹര്‍ജി തള്ളിയത്.
മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ച് ആര് ടി എക്ക് ഫെയര്‍ സ്റ്റേജ് തീരുമാനിക്കാന്‍ അധികാരമുണ്ട്. ഇത്തരം തര്‍ക്കങ്ങള്‍ക്ക് ഹൈക്കോടതിയെ സമീപിക്കുന്നതിന് പകരം സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രിബ്യൂണലിനെയോ ജസ്റ്റിസ് എം.രാമചന്ദ്രന് കമ്മറ്റിയെയോ ആണ് സമീപിക്കേണ്ടിയിരുന്നതെന്നും കോടതി നിര്‍ദേശിച്ചു. വിവിധ ബസ് റൂട്ടുകളില്‍ തെറ്റായ ഫെയര്‍ സ്റ്റേജ് ചുമത്തി സര്‍ക്കാരും ബസ് ഉടമകളും ചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണ്. യഥാര്‍ഥ ഫെയര്‍ സ്റ്റേജല്ല കേരളത്തില്‍ പിന്തുടരുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: