സന: അമേരിക്കന്‍ ചാരസംഘടനയായ സിഐഎയ്ക്ക് സൗദി അറേബ്യയില്‍ ഡ്രോണ്‍ യുദ്ധവിമാനം പറത്താനുള്ള രഹസ്യകേന്ദ്രമുണ്ടെന്ന് റിപ്പോര്‍ട്ട്. അറേബ്യന്‍ മേഖലയിലെ അല്‍-ഖ്വയ്ദ താവളങ്ങള്‍ തകര്‍ക്കാനാണ് കേന്ദ്രം സ്ഥാപിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായും യമനിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടുന്നതായും റിപ്പോര്‍ട്ടുണ്ട്. 2011 സെപ്തംബറില്‍ അന്‍വര്‍ അല്‍ അവലാക്കി കൊല്ലപ്പെട്ട അക്രമണത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചിരുന്നു. സിഐഎ ആദ്യമായി ഡ്രോണ്‍ രഹസ്യ കേന്ദ്രം ഉപയോഗപ്പെടുത്തിയത് അവ്ലാക്കിയെ കൊലപ്പെടുത്താനാണെന്ന് യുഎസ് സൈനികരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
യുഎസ് മാധ്യമങ്ങള്‍ക്ക് ഡ്രോണ്‍ കേന്ദ്രത്തെ കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും മൗനം പാലിക്കുകയായിരുന്നു. 1991ലെ ഗള്‍ഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ വിന്യസിച്ചിരുന്ന സൈന്യത്തെ 2003ല്‍ ഔദ്യോഗികമായി യുഎസ് പിന്‍വലിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: